നസ്‍ലെൻ നായകനായി 'മോളിവുഡ് ടൈംസ്', ചിത്രത്തിന്റെ പൂജ കഴിഞ്ഞു

Published : Jul 14, 2025, 12:13 PM IST
Naslen

Synopsis

അഭിനവ് സുന്ദർ നായകാണ് സംവിധാനം.

സിനിമക്കുള്ളിലെ സിനിമയുമായി മോളിവുഡ് ടൈംസ്' വരുന്നു. നസ്‍ലെൻ നായകനായി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‍മാൻ നിർമ്മിക്കുന്നു, ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പൂർത്തിയായി

'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന നസ്‍ലെൻ ചിത്രം മോളിവുഡ് ടൈംസിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു. നസ്‍ലെൻ, ഫഹദ് ഫാസിൽ, ആഷിക് ഉസ്മാൻ, ബിനു പപ്പു, അൽത്താഫ് സലിം, സംവിധായകരായ തരുൺ മൂർത്തി, അരുൺ ടി ജോസ്, അജയ് വാസുദേവ്, ജി മാർത്താണ്ഡൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു, ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നും ആഷിക് ഉസ്മാൻ അറിയിച്ചു

'മോളിവുഡ് ടൈംസ്' എന്ന പേരിലെത്തുന്ന സിനിമയിൽ നസ്ലിൻ ആണ് നായകൻ. 'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിൽ, വിശ്വജിത്ത് ആണ് ക്യാമറ, മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ്

തമിഴിലും മലയാളത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ എഡിറ്ററും റൈറ്ററും കൂടിയായ അഭിനവ് സുന്ദർ നായക് ചിത്രം, ആഷിക് ഉസ്മാൻ നിർമ്മാണം എന്നീ പ്രത്യേകതകളും ഈ സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഓണ ചിത്രമായ ഓടും കുതിര ചാടും കുതിര ആണ് വരാനിരിക്കുന്ന ചിത്രം. മലയാളത്തിലെ മികച്ച സംവിധായകൻ, നായകൻ, നിർമ്മാതാവ്, ബാനർ എന്നീ നിലകളിൽ എല്ലാം വമ്പൻ ക്രൂ അണിനിരക്കുന്ന മോളിവുഡ് ടൈംസിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ