
യുവ അഭിനേതാക്കളിൽ ശ്രദ്ധേയനാണ് നവാസ് വള്ളിക്കുന്ന്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വെള്ളിത്തിരയിൽ തന്റേതായൊരിടം കണ്ടെത്തിയ നവാസ് നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കണ്ണൂർ സ്ക്വാഡ് ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയെ പരിചയപ്പെടാൻ പോയതിനെക്കുറിച്ചാണ് നടൻ പറയുന്നത്.
നവാസ് വള്ളിക്കുന്നിന്റെ വാക്കുകൾ ഇങ്ങനെ
കേരള ക്രൈം ഫയൽ എന്ന എന്റെ വെബ് സീരീസ് സമയത്ത് കണ്ണൂർ സ്ക്വാഡ് ഷൂട്ടിംഗിനായി മമ്മുക്ക മഹാരാജാസിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാനും പറ്റിയാൽ അടുത്തു പോയി പരിചയപ്പെടാനുമായി അങ്ങോട്ട് ചെന്നു. അസീസിക്ക എന്നെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ, അത് തടഞ്ഞ് ഒന്നാലോചിച്ച ശേഷം ആദ്യം എന്നോട് നവാസ് അല്ലേ എന്നും പിന്നെ അതിനൊപ്പം വള്ളിക്കുന്നെന്നും കൂട്ടി ചേർത്തു. അന്തം വിട്ട് നിന്ന എന്നോട് നീ ഇന്ദ്രജിത്തിന്റെ കൂടെ അഭിനയിച്ച ഒരു സിനിമയില്ലേ, അതേതായിരുന്നു എന്ന് ചോദിച്ചു.
ഇന്ദ്രജിത്തല്ല, പ്രിത്ഥിരാജ് ആണെന്നും സിനിമ 'കുരുതി' ആണെന്നും ഞാൻ പല കുറി തിരുത്തിയിട്ടും എന്നെ മറുത്തു പറയാനുവദിക്കാതെ മമ്മുക്ക അതേ ചോദ്യം തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ മമ്മുക്ക തന്നെ 'ഹലാൽ ലൗ സ്റ്റോറി'യെന്ന് പറഞ്ഞു. ആ സിനിമയിൽ കുറഞ്ഞ സീനിൽ മാത്രം വന്നു പോകുന്ന എനിക്ക് ഇന്ദ്രൻ ചേട്ടനുമായി കോമ്പിനേഷൻ സീനില്ലാത്തതിനാൽ ഞാനത് ഓർത്തതേയില്ല, എങ്കിലും മമ്മുക്ക എന്നെ ഓർത്തെടുത്തു...പിന്നെ, "നമ്മുടെ കൂടെയൊന്നും സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ നീ വരില്ല അല്ലേ" എന്ന് കൂടി ചോദിച്ചു...ഏറ്റെടുത്ത സിനിമയുടെ ഷൂട്ട് തീരാത്തതിനാൽ 'നേരറിയാൻ സി.ബി.ഐ' യിൽ നിന്നും അവസാന നിമിഷം പിൻമാറേണ്ടി വന്നതും മമ്മുക്ക ഓർത്തിരുന്നു.
'ഒറ്റക്കൊമ്പൻ' അല്ല, വരുന്നത് മറ്റൊരു 'കൊലകൊല്ലി ഐറ്റം'; സുരേഷ് ഗോപി ചിത്രത്തിന് പേരായി
ഇനിയെന്തു വേണമെനിക്ക്, ഇതിലും വലിയ പരിചയപ്പെടൽ വേറെ കാണുമോ...ചില നേരങ്ങൾ അങ്ങനെയാണ്, ആരുമല്ലെങ്കിലും നമ്മളറിയാതെ തന്നെ നമ്മൾ ആരൊക്കെയോ ആയി മാറുന്ന നല്ല നേരങ്ങളാകും...ഒരു യുദ്ധം ജയിച്ച രാജാവിനെ പോലെ ഞാൻ അന്ന് ഉള്ളു നിറഞ്ഞ് തിരികെ മടങ്ങുമ്പോൾ കൂടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാൻ ഞാൻ പാടേ മറന്നു പോയിരുന്നു. ഒരു വർഷത്തിനിപ്പുറം സോഷ്യൽ മീഡിയയിൽ നിന്നെടുത്ത് ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന ഞാൻ അറിയാതെടുത്ത വീഡിയോ കണ്ടപ്പോൾ പഴയ ഓർമകൾ ഉള്ളിൽ അറിയാതൊരു കുളിരായി പടരുന്നു....love you mammukka..Mammootty
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ