Drishya 2|'ദൃശ്യ 2' ഒടിടിയിലേക്കില്ല, കന്നഡ ദൃശ്യം 2 തിയറ്ററുകളിലേക്ക്

Web Desk   | Asianet News
Published : Nov 12, 2021, 01:29 PM IST
Drishya 2|'ദൃശ്യ 2' ഒടിടിയിലേക്കില്ല, കന്നഡ ദൃശ്യം 2 തിയറ്ററുകളിലേക്ക്

Synopsis

നവ്യ നായരുടെ ചിത്രം ദൃശ്യ 2വിന്റെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.

പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളില്‍ എക്കാലവും സ്ഥാനമുള്ളതാണ് ദൃശ്യം (Drishyam). അമ്പത് കോടി ചിത്രമെന്ന പേര് ദൃശ്യം മലയാളത്തിന് ആദ്യമായി സമ്മാനിച്ചു. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്‍തത്.  ദൃശ്യം 2 ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ (Drishya 2) റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപോള്‍.

മോഹൻലാല്‍ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടിയിലായിരുന്നു റിലീസ് ചെയ്‍തത്. എന്നാല്‍ കന്നഡ ചിത്രമായ ദൃശ്യ 2 തിയറ്ററുകളില്‍ തന്നെ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബറിലാണ് കന്നഡ ചിത്രം റിലീസ് ചെയ്യുക.  പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവ്യാ നായരാണ് ചിത്രത്തിലെ നായിക. രവിചന്ദ്രൻ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്. പി വാസുവാണ് ചിത്രത്തിന്റെ ആദ്യ ഭാഗവും സംവിധാനം ചെയ്‍തത്. . രവിചന്ദ്രൻ തന്നെ ആയിരുന്നു ആദ്യ ഭാഗത്തിലും നായകനായത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

കന്നഡ റീമേക്ക് ചിത്രത്തില്‍ ആശാ ശരതും പ്രധാന വേഷത്തിലുണ്ട്. പ്രഭുവാണ് പുതിയ ചിത്രത്തിലും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. രാജേന്ദ്ര പൊന്നപ്പയെന്നാണ് ചിത്രത്തില്‍ രവിചന്ദ്രന്റെ നായകന്റെ പേര്.  ദൃശ്യം 2വെന്ന ചിത്രത്തില്‍ സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രമായിട്ടാണ് പ്രഭു കന്നഡയില്‍ എത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'വെര്‍സറ്റൈല്‍ ആക്റ്ററു'ടെ 40 വര്‍ഷങ്ങള്‍; പുതിയ സിനിമയുടെ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ച് സിദ്ദിഖ്
ഹൈപ്പ് ഈസ് റിയല്‍! റിലീസിന് മുന്‍പേ ആ റെക്കോര്‍ഡ് ഇട്ട് 'ടോക്സിക്'