'തുടക്കം മോശമായെങ്കിലും..' ആര്‍ഡിഎക്സിനെ അനുകരിച്ച് വീഡിയോയുമായി നവ്യാ നായര്‍

Published : Sep 13, 2023, 08:56 AM IST
'തുടക്കം മോശമായെങ്കിലും..' ആര്‍ഡിഎക്സിനെ അനുകരിച്ച് വീഡിയോയുമായി നവ്യാ നായര്‍

Synopsis

തുടക്കം കുറച്ച് മോശമായെങ്കിലും അവസാനം ഒട്ടും മെച്ചപ്പെടാത്തതോണ്ട് കുഴപ്പമില്ലല്ലോ അല്ലേയെന്നാണ് നവ്യാ നായര്‍ ചോദിക്കുന്നത്.

ഓണത്തിന് ആര്‍ഡിഎക്സായിരുന്നു പ്രേക്ഷകരുടെ ആഘോഷം. വമ്പൻ റിലീസുകളുണ്ടായെങ്കിലും അതിനെയെല്ലാം മറികടക്കുന്ന ചിത്രമായി മാറി ആര്‍ഡിഎക്സ്. ആക്ഷന് പ്രാധാന്യം നല്‍കിയെടുത്ത ആര്‍ഡിഎക്സില്‍ വളരെ രസകരമായ ഒരു പ്രണയവും ഉണ്ടായിരുന്നു. ആ പ്രണയത്തിന് പശ്ചാത്തലമായ ഗാനത്തിന് റീല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി നവ്യാ നായര്‍.

പ്രണയം നിറച്ച് നീല നിലവേ

നീല നിലവേ എന്ന ഗാനം ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു, ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരുമായിരുന്നു രംഗത്ത് ഉണ്ടായിരുന്നത്. ഷെയ്‍ൻ നിഗത്തിന്റെയും മഹിമാ നമ്പ്യാരുടെയും കഥാപാത്രങ്ങളുടെ പ്രണയമായിരുന്നു ഗാനത്തിന് ദൃശ്യവത്‍കരിച്ചത്. ഇതിനെ അനുകരിച്ച് ആരാധകരും താരങ്ങളും വീഡിയോ ചെയ്‍തതും ഇപ്പോള്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്.

ഷെയ്‍നിന്റേത് മനോഹരമായ ഡാൻസെന്ന് നവ്യ

നീല നിലവേയ്‍ക്ക് ഒരു റീല്‍ വീഡിയോ ചെയ്‍തിരിക്കുകയാണ് നവ്യാ നായരും. തുടക്കം കുറച്ച് മോശമായെങ്കിലും അവസാനം ഒട്ടും മെച്ചപ്പെടാത്തതോണ്ട് കുഴപ്പമില്ലല്ലോ അല്ലേ എന്ന് നവ്യാ നായര്‍ എഴുതിയിരിക്കുന്നു. ആത്മവിശ്വാസമാണ്. എന്തായാലും ആര്‍ഡിഎക്സ് മനോഹരമായ ഒരു സിനിമയാണെന്നും ഷെയ്‍ൻ ഭംഗിയായി ഡാൻസ് ചെയ്‍തിരിക്കുന്നു എന്നും നവ്യാ നായര്‍ കുറിച്ചിരിക്കുന്നു.

ആക്ഷനില്‍ തിളങ്ങിയ ആര്‍ഡിഎക്സ്

ഷെയ‍്ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസുമായിരുന്നു ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളിലെത്തിയത്. സഹോദരങ്ങളായി ഷെയ്‍ൻ നിഗവും ആന്റണി വര്‍ഗീസും എത്തിയപ്പോള്‍ സുഹൃത്തായ സേവ്യറായിരുന്നു നീരജ് മാധവ്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കെജിഎഫ്', 'വിക്രം, 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് 'ആര്‍ഡിഎക്സി'ന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‍തതപ്പോള്‍ ബാബു ആന്റണി, ലാൽ, മാല പാർവതി,ഐമ റോസ്‍മി സെബാസ്റ്റ്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

Read More: 'ബിലാല്‍' അല്ല, സര്‍പ്രൈസ് പ്രൊജക്റ്റുമായി അമല്‍ നീരദ്, നായകന്‍ ചാക്കോച്ചന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ