'മേക്കപ്പ് ചെയ്യുന്നവർക്ക് സമാധാനം കൊടുക്കില്ല', പാട്ടുപാടുന്ന വീഡിയോ പങ്കുവെച്ച് നവ്യാ നായര്‍

By Web TeamFirst Published Jul 13, 2021, 7:31 PM IST
Highlights

മെയ്‍ക്കപ്പു ചെയ്യുമ്പോള്‍ പാട്ടുപാടിക്കൊണ്ടിരിക്കുന്ന നവ്യാ നായര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം. ഒട്ടേറെ ഹിറ്റുകളാണ് നവ്യാ നായര്‍ സ്വന്തമാക്കിയത്. നവ്യാ നായര്‍ മേക്കപ്പ് ചെയ്യുന്നതിന്റെ ഒരു വീഡിയോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

നവ്യാ നായര്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു ഞാൻ എന്നാണ് നവ്യാ നായര്‍ എഴുതിയിരിക്കുന്നത്. കണ്ണാംത്തുമ്പി പോരാമോ എന്ന പാട്ടും പാടിക്കൊണ്ടിരിക്കുകയാണ് നവ്യാ നായര്‍. ഒട്ടേറെ പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായിഎത്തിയിരിക്കുന്നത്.

മേയ്‍ക്കപ്പ് ചെയ്‍തു കൊണ്ടിരിക്കുമ്പോള്‍ നവ്യാ നായര്‍ ചലിച്ചുകൊണ്ടിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

നന്ദനം എന്ന സിനിമയിലെ അഭിനയത്തിനാണ് നവ്യാ നായര്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!