അര്‍ബുദ ബാധ: നടന്‍ നവാസുദ്ദീന്‍ സിദ്ദീഖ്വിയുടെ സഹോദരി അന്തരിച്ചു

Published : Dec 09, 2019, 10:35 AM ISTUpdated : Dec 09, 2019, 10:44 AM IST
അര്‍ബുദ ബാധ: നടന്‍ നവാസുദ്ദീന്‍ സിദ്ദീഖ്വിയുടെ സഹോദരി അന്തരിച്ചു

Synopsis

2018 ഒക്ടോബറില്‍ സഹോദരിയുടെ 25ം പിറന്നാളിന് അവളുടെ ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തെക്കുറിട്ട് സിദ്ദിഖി ട്വീറ്റ് ചെയ്തിരുന്നു

മുംബൈ: നടന്‍ നവാസുദ്ദീന്‍ സിദ്ദീഖ്വിയുടെ സഹോദരി ശ്യാമ സിദ്ദിഖ്വി അന്തരിച്ചു. ക്യാന്‍സര്‍ ബാദിച്ച് ചികിത്സയിലായിരുന്നു 26കാരിയായ ശ്യാമ. 18 വയസ്സിലാണ് ശ്യാമക്ക് സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത്.

2018 ഒക്ടോബറില്‍ സഹോദരിയുടെ 25ം പിറന്നാളിന് അവളുടെ ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തെക്കുറിട്ട് സിദ്ദിഖി ട്വീറ്റ് ചെയ്തിരുന്നു.

''18ാം വയസ്സിലാണ് അവള്‍ക്ക് സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത്. അവളുടെ നിശ്ചയദാര്‍ഢ്യവും ധൈര്യവുംകൊണ്ട് അവള്‍ ക്യാന്‍സറിനെ ചെറുത്ത് തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.'' - നവാസുദ്ദീന്‍ സിദ്ദിഖി അന്ന് ട്വിറ്ററില്‍ കുറിച്ചത്. 

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും