നയൻതാരയുടെ ഇരൈവൻ തെലുങ്കിലേക്കെത്തുമ്പോള്‍ മാറ്റങ്ങളുണ്ടാകും, ഇതാണ് കാരണം

Published : Oct 12, 2023, 04:37 PM IST
നയൻതാരയുടെ ഇരൈവൻ തെലുങ്കിലേക്കെത്തുമ്പോള്‍ മാറ്റങ്ങളുണ്ടാകും, ഇതാണ് കാരണം

Synopsis

നയൻതാരയുടെ ഇരൈവൻ ഗോഡായിട്ടാണ് തെലുങ്കിലെത്തുക.

നയൻതാരയും ജയം രവിയും ഒന്നിച്ച ചിത്രം ഇരൈവൻ തമിഴില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ തെലുങ്ക് റിലീസ് വൈകിയിരുന്നു. ഗോഡ് എന്ന പേരിലാണ് നയൻതാരയുടെ ചിത്രം തെലുങ്കിലെത്തുക. ഗോഡ് റിലീസ് ചെയ്യാൻ തയ്യാറായിരിക്കെ ചിത്രത്തിന്റെ ദൈര്‍ഘ്യം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്.

ഒക്ടോബര്‍ 13നാണ് ഗോഡിന്റെ റിലീസ്. റണ്ണിംഗ് ടൈം കുറച്ചാണ് ഗോഡ് സിനിമ എത്തുക. ജയം രവിയുടെ ഇരൈവനിലെ വയലൻസ് രംഗങ്ങള്‍ കുറച്ച് ആകര്‍ഷകമാക്കിയാണ് തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തിക്കുക. ഗോഡ് ഒരു സൈക്കോളജിക്കല്‍ ക്രൈം ചിത്രമായിട്ടാണ് എത്തുക.

ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത്. തിയറ്ററില്‍ ഇരൈവൻ റണ്‍ പൂര്‍ത്തിയായാല്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. തിയറ്ററുകളിലെത്തി ഒരു മാസം കഴിഞ്ഞാകും  ഒടിടിയില്‍ ഇരൈവൻ പ്രദര്‍ശിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്, ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. നയൻതാര നായികയായി എത്തിയ പുതിയ ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.

ജയം രവി നായകനാകുന്ന പുതിയ ചിത്രം സൈറണാണ്. നായികയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. ആന്റണി ഭാഗ്യരാജാണ് സൈറണിന്റെ സംവിധാനം. സൈറൈണ്‍ ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കും. നിര്‍മാണം സുജാത വിജയകുമാര്‍. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുമ്പോള്‍ സെല്‍വകുമാര്‍ എസ് കെയാണ് ഛായാഗ്രാഹണം. അസ്‍കര്‍ അലിയാണ് പ്രൊഡക്ഷൻ മാനേജര്‍.

Read More: കിടന്നുരുണ്ട് ജോര്‍ജ് കോരയും ഷറഫുദ്ദീനും, ഞെട്ടിത്തരിച്ച് ജോണി ആന്റണി, രസിപ്പിക്കാൻ തോൽവി എഫ്‍സി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു