'വിജയിയെ സ്ക്രീനിൽ പാത്താല്‍ പോതും', അവന്റെ പടം പരാജയപ്പെടില്ല; മകനെ കുറിച്ച് വാചാലനായി ചന്ദ്രശേഖർ

Published : Oct 12, 2023, 04:02 PM ISTUpdated : Oct 12, 2023, 04:12 PM IST
'വിജയിയെ സ്ക്രീനിൽ പാത്താല്‍ പോതും', അവന്റെ പടം പരാജയപ്പെടില്ല; മകനെ കുറിച്ച് വാചാലനായി ചന്ദ്രശേഖർ

Synopsis

വിജയിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ചന്ദ്രശേഖർ പറയുന്നു.

മിഴകത്തിന് വിജയ് എന്നത് ഒരു വികാരമാണ്. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ വിജയ് പടുത്തുയർത്തിയതാണ് അത്. ഈ മുഖം വച്ചാണോ അഭിനയിക്കുന്നത് എന്ന് പരിഹസിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച വിജയ്, പിന്നീട് തമിഴകത്തിന്റെ മാത്രമല്ല ഓരോ സിനിമാസ്വാദകന്റെയും ദളപതിയായി വളർന്ന് പന്തലിച്ചു. മറ്റൊരു നടനും അവകാശപ്പെടാൻ ഇല്ലാത്തത്രയും കാത്തിരിപ്പാണ് അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കും പ്രേക്ഷകരിൽ ഉണ്ടാകുന്നത്. നിലവിൽ ലിയോ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഏവരും. ഈ അവസരത്തിൽ വിജയിയുടെ അച്ഛനും നിർമാതാവും ആയ എസ് എ ചന്ദ്രശേഖർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

വിജയിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ചന്ദ്രശേഖർ പറയുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് വിജയ്ക്ക് ഉള്ളതെന്നും ഒരിക്കലും താരത്തിന്റെ സിനിമ പരാജയപ്പെടില്ലെന്നും ചന്ദ്രശേഖർ പറയുന്നു. വിജയ് ചിത്രം ആണെങ്കിൽ അത് പരാജയപ്പെട്ടാലും ഉറപ്പായും വിതരണക്കാർക്കും നിർമാതാവിനും പണം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്സ് തമിഴിനോട് ആയിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. 

'വാലിബന്' ശേഷം വീണ്ടും ഷിബു ബേബി ജോൺ, 'അടുത്ത ബ്ലോക്ക് ബസ്റ്ററിനായി തയ്യാറാകൂ' എന്ന് പെപ്പെ

"സാധാരണ അഭിനേതാവ് ആയിരുന്ന വിജയിയെ ഇളയദളപതി വിജയ് ആക്കിയത് സിനിമാസ്വാദകരും ആരാധകരും ആണ്. വലിയൊരു വരപ്രസാദത്തെ ആണ് വിജയ്ക്ക് സിനിമ നൽകിയത്. വിജയ് നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതുവരെ അവനെ കൊണ്ടെത്തിച്ചിരിക്കുന്നത്. അത് ഇനിയും അവൻ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യണമെന്നാണ് എന്‍റെ ആ​ഗ്രഹം. ഫാൻസിന് ജീവനാണ് വിജയിയെ. എല്ലാ അഭിനേതാക്കൾക്കും ലഭിക്കുന്ന ഭാഗ്യമല്ലത്. "നാങ്ക എങ്ക ദളപതിയെ സ്ക്രീനിലെ പാത്തിട്ടോം. വർഷത്തിൽ ഒരു തടവ പാക്കറേൻ. പടത്ത പട്രി എതുവും കവലയ് ഇല്ലൈ. അവരെ സ്ക്രീനിലെ പാത്താ പോതും", എന്ന് നിരവധി പേർ എന്നോട് പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ലക്ഷക്കണക്കിന് ആരാധകർ അവനുണ്ട്. അവർ വെറും ആരാധകർ മാത്രമല്ല. പൊതു സമൂഹത്തിലുള്ളവരും ഉണ്ട്. അതുകൊണ്ട് തന്നെ വിജയിയുടെ ഒരു പടവും പരാജയം നേരിടില്ല. അതവ ഒരു സിനിമ ചെറുതായൊന്ന് പരാജയപ്പെട്ടാൽ, അവന്റെ വിജയത്തെ അത് ബാധിക്കില്ല. ഞാൻ കൊണ്ടുവന്ന നടനാണ് അവൻ. അവന്റെ സിനിമ ചെറുതായൊന്ന് പരാജയപ്പെട്ടാൽ എനിക്ക് വിഷമം വരും. വിജയിച്ചാൽ സന്തോഷവും. വിജയ് ചിത്രം ആണെങ്കിൽ ഉറപ്പായും വിതരണക്കാർക്കും നിർമാതാവിനും പണം കിട്ടും. ഇത് ഉറപ്പായൊരു കാര്യമാണ്. സക്സസ് പിക്ചർ ആണത്. ", എന്നാണ് ചന്ദ്രശേഖർ പറഞ്ഞത്. ഒരു തലൈവൻ വേണമെന്ന് ആരാധകർ വിചാരിക്കുക ആണെങ്കിൽ ചിലപ്പോൾ വിജയ് രാഷ്ട്രീയത്തിൽ വന്നേക്കാമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു, 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു