
ജീവിതത്തിൽ പിന്നോട്ടോ മുന്നോട്ടോ പോകാൻ ഒരവസരം ലഭിച്ചാൽ എന്തായിരിക്കും നിങ്ങൾ ചെയ്യുക? കഴിഞ്ഞുപോയ ചില തെറ്റുകൾ തിരുത്താനോ, ജീവിതത്തിൽ സംഭവിക്കേണ്ടിയിരുന്ന ചില കാര്യങ്ങൾ മാറ്റിമറിക്കാനോ, ഭാവിയിൽ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയാനോ ആഗ്രഹിക്കുമോ? സമയത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ഒരു വാച്ച് കൈയിൽ ലഭിച്ചാലുള്ള സാധ്യതകളും അതുണ്ടാക്കുന്ന അപ്രതീക്ഷിത പ്രത്യാഘാതങ്ങളുമാണ് റമീസ് എഴുതി സംവിധാനം ചെയ്ത ടൈം ട്രാവൽ ഫാന്റസി ത്രില്ലർ ചിത്രം ‘ഒറിജിനൽ’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം പ്രമേയത്തിന്റെ കൗതുകവും രസകരമായ സംഭവവികാസങ്ങളും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടുകയാണ്.
സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന റിജിൻ എന്ന യുവാവിന്റെ കൈകളിലേക്ക് ടൈം ട്രാവൽ വാച്ച് എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. 12 വർഷം പിന്നോട്ടും മുന്നോട്ടും സഞ്ചരിക്കാൻ കഴിയുന്ന വാച്ചിലൂടെ സമയത്തിന്റെ ടൈംലൈനിൽ മാറ്റങ്ങൾ വരുത്താൻ റിജിന്‍ അവസരം ലഭിക്കുന്നു. എന്നാൽ, സമയത്തിൽ വരുത്തുന്ന ഓരോ മാറ്റവും അയാളുടെ ജീവിതത്തിൽ പുതിയ സംഭവവികാസങ്ങൾക്കും അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്കും വഴിയൊരുക്കുന്നു. റിജിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അയാളുടെ ഭാവി എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
‘നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന ആശയത്തെ ആസ്പദമാക്കി ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സമയത്തെ മാറ്റാനുള്ള അവസരം ഒരാളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുമെന്നും അതിന്റെ പ്രത്യാഘാതങ്ങൾ എങ്ങനെയായിരിക്കുമെന്നും കൗതുകകരമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു. ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ