'ആ നായകന്റെ നായികയാകാനില്ല', 10 കോടി വേണ്ടെന്നുവെച്ച് നയൻതാര

Published : Feb 25, 2024, 09:06 PM ISTUpdated : Mar 05, 2024, 12:53 PM IST
'ആ നായകന്റെ നായികയാകാനില്ല', 10 കോടി വേണ്ടെന്നുവെച്ച് നയൻതാര

Synopsis

വൻ ഓഫര്‍ വേണ്ടെന്നുവെച്ച നയൻതാര.

മലയാളത്തില്‍ നിന്ന് തമിഴകത്തെത്തി മിന്നും താരമായ നടിയാണ് നയൻതാര. അജിത്, രജനികാന്ത്, ജയം രവി തുടങ്ങിയവരുടെയൊക്കെ നായികയായി പ്രേക്ഷരുടെ പ്രിയം നേടുകയും ചെയ്‍തു നയൻതാര. വൻ പ്രതിഫലം ലഭിക്കുമായിട്ടും നല്ല സിനിമാ പ്രൊജക്റ്റളല്ല എന്ന വിലയിരുത്തലില്‍ നയൻതാര വേണ്ടെന്നുവയും ഉണ്ട്. നടനും വ്യവസായിയുമായി ലെജെൻഡ് ശരവണിന്റെ സിനിമ നയൻതാര അത്തരത്തില്‍ വേണ്ടെന്നുവെച്ചതാണ്.

അരുള്‍ ശരവണൻ നായകനായി എത്തിയ ദ ലെജൻഡ് ചര്‍ച്ചയായിരുന്നു. ജെഡി ആൻഡ് ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലേക്ക് പ്രധാന വേഷത്തിലേക്ക് പരിഗണിച്ച താരമായിരുന്നു നടി നയൻതാര. ദ ലെജൻഡില്‍ പ്രതിഫലമായി 10 കോടി രൂപ വാഗ്‍ദാനം ചെയ്‍തിട്ടും നയൻതാര ആ വേഷം വേണ്ടെന്നുവയ്‍ക്കുകയായിരുന്നു എന്നാണ് അക്കാലത്ത് ട്രേഡ് അനലിസ്റ്റുകള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്‍തത്. 

സിനിമയില്‍ ശരണവണൻ ഒരു തുടക്കകാരനാണെന്നതിനാലാണ് കോടികളുടെ പ്രതിഫലം ലഭിക്കുമായിരുന്നിട്ടും ആ നായികാ വേഷം നയൻതാര വേണ്ടെന്നുവെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉര്‍വ്വശി റൌട്ടേലയായിരുന്നു പിന്നീട് ആ ചിത്രത്തില്‍ നായികയായി എത്തിയത്. ലെജൻഡ് ശരവണൻ പുതിയ ഒരു സിനിമയില്‍ നായകനായി വേഷമിടാൻ ഒരുങ്ങവേയാണ് മുമ്പ് നയൻതാര നായികാ വേഷം വേണ്ടെന്നു വച്ച കാര്യം വീണ്ടും ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. ആര്‍ എസ് ദുരൈ സെന്തില്‍കുമാറിന്റെ ചിത്രത്തിലാകും ശരവണൻ ഇനി നായകനാകുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

സംവിധായകൻ അരുണ്‍രാജ കാമരാജിനറെ പുതിയ ചിത്രത്തില്‍ നയൻതാര നായികയാകും എന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. നയൻതാരയുടേത് നായികാ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. എന്തായിരിക്കും പ്രമേയമെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിര്‍മാണ നിര്‍വഹണം പ്രിൻസ് പിക്ചേഴ്‍സായിരിക്കും.

Read More: മല്ലയുദ്ധത്തില്‍ തകര്‍ത്താടി മോഹൻലാല്‍, പ്രിയദര്‍ശൻ സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ