നയൻതാരയെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്ത്, ഇതാണ് കാരണങ്ങള്‍

Published : Oct 01, 2023, 06:13 PM IST
നയൻതാരയെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്ത്, ഇതാണ് കാരണങ്ങള്‍

Synopsis

നടി നയൻതാരയുടെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.  

രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുന്ന നടിയാണ് നയൻതാര. ജവാന്റെ വമ്പൻ ജയം നയൻതാരയ്‍ക്ക് ബോളിവുഡിലും ആരാധകരെ നേടിക്കൊടുത്തു. അടുത്തിടെ നയൻതാര ഒരു സംരഭവുമായി രംഗത്ത് എത്തിയിരുന്നു. 9 സ്‍കിൻ എന്ന സരംഭത്തിന് എതിരെ ആരാധകരില്‍ ചിലര്‍ എത്തിയിരിക്കുകയാണ്.

സ്വയം സ്‍നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയൻതാര പുതിയ കമ്പനി പ്രഖ്യാപിച്ചത്. ചര്‍മ സംരക്ഷണത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങളുമായെത്തുന്നുവെന്നായിരുന്നു താരം 9 സ്‍കിന്നിനെ വിശേഷിപ്പിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നതെന്നു മാത്രവുമല്ല പ്രൊഡക്റ്റിന്റെ പരസ്യത്തിനായെടുത്ത ഫോട്ടോകളില്‍ നയൻതാരയുടെ മേക്കപ്പ് കൂടിപ്പോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നു.  999 രൂപ മുതല്‍ 1899 വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് നയൻതാര മറുപടി പറഞ്ഞിട്ടില്ല. നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി.

നയൻതാര നായികയായി ഇരൈവൻ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇരവൈനില്‍ നായകൻ ജയം രവിയാണ്. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. യുവൻ ശങ്കര്‍ രാജയുടെ സംഗീതത്തില്‍ ചിത്രത്തിലെ ഒരു ഗാനം സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ആലപിച്ചത് പുറത്തുവിട്ടത് വൻ ഹിറ്റായി മാറിയിരുന്നു.ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് ഛായാഗ്രാഹണം. മികച്ച പ്രതികരണം ഇരൈവന് നേടാനാകുന്നില്ല.

സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിച്ചത്. നയൻതാര നായികയായി വേഷമിട്ട പുതിയ ചിത്രത്തില്‍ ജയം രവിക്കൊപ്പം നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും  പ്രധാന കഥാപാത്രങ്ങളായി. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമ ആണ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായിരുന്നു ഇരൈവൻ.

Read More: വിജയമുറപ്പിച്ചതിനു പിന്നാലെ അനുഷ്‍കയുടെ ചിത്രം ഒടിടിയിലേക്ക്, മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി എവിടെ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹൻലാല്‍ നായകനായി വൃഷഭ, ഗാനത്തിന്റെ വീഡിയോ പുറത്ത്
ആമിര്‍, പ്രഭാസ്, ഷാരൂഖ്, ഇനി രണ്‍വീര്‍ സിംഗും, ആ മാന്ത്രിക സംഖ്യ മറികടന്ന് ധുരന്ദര്‍, ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവിട്ടു