ആര്യന്‍ ഖാനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍സിബി; പുതുമുഖ നടിയുമായുള്ള വാട്സ്ആപ്പ് ചാറ്റ് കോടതിയില്‍

Published : Oct 20, 2021, 12:16 PM ISTUpdated : Oct 20, 2021, 12:21 PM IST
ആര്യന്‍ ഖാനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍സിബി; പുതുമുഖ നടിയുമായുള്ള വാട്സ്ആപ്പ് ചാറ്റ് കോടതിയില്‍

Synopsis

ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug Party Case) ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാനെതിരെ (Aryan Khan) കൂടുതല്‍ തെളിവുകളുമായി നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി/ NCB). ആര്യന്‍ ഖാന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ (Bail Application) കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് എന്‍സിബിയുടെ നീക്കം. ഉച്ചയോടെ മുംബൈയിലെ എൻഡിപിഎസ് സെഷൻസ് കോടതിയാണ് വിധി പറയുക. 

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് ആണ് എന്‍സിബി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.

ആര്യൻ ഖാന് ജാമ്യം ലഭിക്കുമോ?  ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

അതേസമയം ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബിയും വാദിച്ചു. ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യൻ ഖാൻ നിലവിൽ ആർതർ റോഡ് ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും ജയിലിൽ നടന്ന കൗൺസിംഗിനിടെ ആര്യന്‍ ഖാന്‍ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥ‍ർ വെളിപ്പെടുത്തിയിരുന്നു. 

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്