വേറിട്ട രീതിയില്‍ കല്യാണപ്പുടവ, നടി നീരജയുടെ വിവാഹ വീഡിയോ

Web Desk   | Asianet News
Published : Feb 29, 2020, 07:35 PM IST
വേറിട്ട രീതിയില്‍ കല്യാണപ്പുടവ, നടി നീരജയുടെ വിവാഹ വീഡിയോ

Synopsis

നീരജയുടെ കുടുംബക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എത്തി.

നടൻ റോണ്‍സണും നടി നീരജയും മാസം ആദ്യമാണ് വിവാഹിതരായത്. നീരജയുടെ കുടുംബക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോയും പുറത്തുവിട്ടു. നീരജയുടെ കല്യാണപ്പുടവയിലെ പ്രത്യകതയും വീഡിയോയില്‍ വ്യക്തമാകും.

പെട്ടെന്ന് നോക്കിയാല്‍ കാണാവുന്നതല്ല കല്യാണപ്പുടവയുടെ പ്രത്യേകത. സാരിയുടെ പല്ലുവിന്റെ അരികിലാണ് പ്രത്യേകത. വിവാഹക്ഷണമാണ് സാരിയില്‍ പ്രത്യേകം തുന്നിച്ചേര്‍ത്തിരിക്കുന്നത്. എന്തായാലും ആരാധകര്‍ അത് ചര്‍ച്ചയാക്കിയിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തിയ നീരജ ഇപ്പോള്‍ ഡോക്ടറാണ്.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍