നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Published : Jun 11, 2025, 04:33 PM IST
 nellikkampoyil night riders

Synopsis

നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

കൊച്ചി: പ്രേക്ഷക പ്രീതി നേടിയ സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണെന്റെ മാലാഖ, ഗ്രേറ്റ്‌ ഫാദർ തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ശ്രദ്ധേയ ചിത്രമായ പ്രണയ വിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ വി എന്നിവരാണ് നൈറ്റ്‌ റൈഡേഴ്‌സിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

ഹൊറർ കോമഡി ജോണറിൽ ഒരുക്കിയ ചിത്രത്തിൽ മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

നൈറ്റ് റൈഡേഴ്സിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബിജേഷ് താമി, ഡി ഓ പി- അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫൽ അബ്ദുള്ള, മ്യൂസിക്- യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ, ആക്ഷൻസ് - കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ - വിക്കി, ഫൈനൽ മിക്സ് - എം.ആർ. രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം - മെൽവി ജെ, വി എഫ് എക്സ് - പിക്റ്റോറിയൽ എഫ് എക്സ്, മേക്കപ്പ് - റോണക്സ് സേവ്യർ, ആർട്ട് ഡയറക്റ്റർ - നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ സി ജെ, സ്റ്റിൽസ് : സിഹാർ അഷ്‌റഫ്, പോസ്റ്റർ ഡിസൈൻ : എസ് കെ ഡി, മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്സ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ ഓ : പ്രതീഷ് ശേഖർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിയേറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം; മികച്ച പ്രതികരണങ്ങളുമായി 'അടിനാശം വെള്ളപൊക്കം' പ്രദര്‍ശനം തുടരുന്നു
ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും