കര്‍ണാടക ഹൈക്കോടതി ഉത്തരവ്; ക്രൈം ഡോക്യുമെന്‍ററി ആദ്യ എപ്പിസോഡ് ബ്ലോക്ക് ചെയ്ത് നെറ്റ്ഫ്ലിക്സ്

By Web TeamFirst Published Oct 3, 2021, 10:01 PM IST
Highlights

 'ക്രൈം സ്റ്റോറീസ്: ഇന്ത്യ ഡിക്റ്റക്ടീവ്സ്' എന്ന സീരിസിലെ ആദ്യ എപ്പിസോഡില്‍ പറയുന്ന കൊലപാതകത്തിലെ കൊലപാതകിയായി ആരോപണ വിധേയനായി നില്‍ക്കുന്ന വ്യക്തിയാണ്  ശ്രീധര്‍ റാവു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബെംഗലൂരു: കര്‍ണാടക ഹൈക്കോടതി (Karnataka high court) വിധിയെ തുടര്‍ന്ന് 'ക്രൈം സ്റ്റോറീസ്: ഇന്ത്യ ഡിക്റ്റക്ടീവ്സ്' എന്ന ഡോക്യുമെന്‍ററിയുടെ ആദ്യ എപ്പിസോഡ് നെറ്റ്ഫ്ലിക്സ് (Netflix) ബ്ലോക്ക് ചെയ്തു. ശ്രീധര്‍ റാവു എന്നയാളുടെ ഹര്‍ജി പരിഗണിച്ചാണ് എപ്പിസോഡ് നിര്‍ത്തിവയ്ക്കാന്‍ നെറ്റ്ഫ്ലിക്സിന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

 'ക്രൈം സ്റ്റോറീസ്: ഇന്ത്യ ഡിക്റ്റക്ടീവ്സ്' എന്ന സീരിസിലെ ആദ്യ എപ്പിസോഡില്‍ പറയുന്ന കൊലപാതകത്തിലെ കൊലപാതകിയായി ആരോപണ വിധേയനായി നില്‍ക്കുന്ന വ്യക്തിയാണ്  ശ്രീധര്‍ റാവു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജസ്റ്റിസ് ബിഎം ശ്വാമ പ്രസാദ് അംഗമായ സിംഗിള്‍ ബെഞ്ചാണ് വിധി ഓഡര്‍ നല്‍കിയത്. 'ക്രൈം സ്റ്റോറീസ്: ഇന്ത്യ ഡിക്റ്റക്ടീവ്സ്' എ മര്‍ഡര്‍ ഓഫ് മദര്‍ എന്നാണ് ഇപ്പോള്‍ നെറ്റ്ഫ്ലിക്സ് ബ്ലോക്ക് ചെയ്ത എപ്പിസോഡിന്‍റെ പേര്. 

എപ്പിസോഡിന്‍റെ ഉള്ളടക്കം തീര്‍ത്തും മുന്‍ധാരണയില്‍ ഉണ്ടാക്കിയതും, തനിക്ക് വളരെ പ്രയാസം ഉണ്ടാക്കുന്നതുമാണ് എന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഈ കേസില്‍ ഇപ്പോഴും താന്‍ വിചാരണയിലാണെന്നും. ഈ കേസിന്‍റെ അന്വേഷണ വഴി ചിത്രീകരിച്ചിരിക്കുന്നത് തന്‍റെ കോടതിയിലെ എതിര്‍വാദങ്ങളെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ സമയത്ത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു.

ഹര്‍ജിക്കാരന്‍റെ വാദങ്ങള്‍ പരിഗണിച്ച കോടതി. പരാതിക്കാരന് നിതിയുക്തമായ വിചാരണ ലഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന്‍റെ സ്വകാര്യതയുടെ ഭാഗം കൂടിയാണ് ഇത് കോടതി പറഞ്ഞു. നേരത്തെ സെഷന്‍സ് കോടതിയെ റാവു സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല.

click me!