'ഇത് ചതിയായിപ്പോയി'; 'ജവാന്‍' എക്സ്റ്റന്‍ഡഡ് വെര്‍ഷനില്‍ നെറ്റ്ഫ്ലിക്സിന് വിമര്‍ശനം

Published : Nov 02, 2023, 04:09 PM IST
'ഇത് ചതിയായിപ്പോയി'; 'ജവാന്‍' എക്സ്റ്റന്‍ഡഡ് വെര്‍ഷനില്‍ നെറ്റ്ഫ്ലിക്സിന് വിമര്‍ശനം

Synopsis

സെപ്റ്റംബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രം

തിയറ്ററില്‍ എത്ര വലിയ ഹിറ്റ് ആയ സിനിമയാണെങ്കിലും ഒടിടി റിലീസിംഗ് സമയത്ത് അത് വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. പോസ് ചെയ്തും ആവര്‍ത്തിച്ചുമൊക്കെ കാണാനുള്ള സാഹചര്യം ഉള്ളതിനാല്‍ സംവിധായകരുടെ ബ്രില്യന്‍സ് ഒക്കെ പലപ്പോഴും കണ്ടെത്തപ്പെടുന്നതും ചര്‍ച്ചയാവുന്നതും ഒടിടി റിലീസിംഗ് സമയത്താണ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ വലിയ വിജയമായ ജവാനും ഒടിടി റിലീസിന് ശേഷം ചര്‍ച്ചയാവുകയാണ്. പക്ഷേ അത് മറ്റൊരു കാരണത്താലാണ്.

സെപ്റ്റംബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഷാരൂഖ് ഖാന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് ആയിരുന്നു. അര്‍ധരാത്രി തന്നെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളിലായി ജവാന്‍ പ്രദര്‍ശനം ആരംഭിച്ചു. തിയറ്ററില്‍ 1000 കോടി വിജയം നേടിയ ചിത്രത്തിന്‍റെ എക്സ്റ്റന്‍ഡഡ് പതിപ്പാണ് ഒടിടി റിലീസിലൂടെ എത്തുകയെന്നായിരുന്നു നെറ്റ്ഫ്ലിക്സിന്‍റെ പരസ്യം. എന്നാല്‍ ഒടിടിയില്‍ എത്തിയ ചിത്രത്തിന് തിയറ്റര്‍ വെര്‍ഷനേക്കാള്‍ ഒരു മിനിറ്റ് മാത്രമേ ദൈര്‍ഘ്യമുള്ളൂ എന്നതാണ് ഷാരൂഖ് ആരാധകരെ വിഷമിപ്പിച്ചിരിക്കുന്ന ഘടകം. തിയറ്റര്‍ പതിപ്പിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 49 മിനിറ്റ് ആയിരുന്നെങ്കില്‍ ഒടിടി പതിപ്പിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 50 മിനിറ്റ് ആണ്.

ഹിന്ദി സിനിമാപ്രേമികള്‍ക്കിടയില്‍ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തിയറ്ററില്‍ ഒന്നിലേറെ തവണ പോയി ചിത്രം കണ്ടിട്ടുള്ള ഷാരൂഖ് ഖാന്‍ ആരാധകരാണ് പെട്ടത്. അവരില്‍ പലരും എക്സ്റ്റന്‍ഡഡ് വെര്‍ഷനാണ് എത്തുന്നതെന്ന കാരണത്താല്‍ പുതുതായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന്‍ എടുത്തവരാണ്. ഒരു മിനിറ്റ് മാത്രമാണ് അധിക ദൈര്‍ഘ്യമെന്ന് അറിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ അത് ചെയ്യില്ലായിരുന്നുവെന്നും ഇത് ചതിയായിപ്പോയെന്നുമൊക്കെയാണ് കമന്‍റുകള്‍. ഒട്ടേറെ ട്രോളുകളും ഈ വിഷയത്തില്‍ എത്തിയിട്ടുണ്ട്.

 

അതേസമയം ഒരേസമയം രണ്ട് 1000 കോടി ക്ലബ്ബ് ചിത്രങ്ങളെന്ന അപൂര്‍വ്വ നേട്ടമാണ് ഷാരൂഖ് ഖാന്‍ ഈ വര്‍ഷം സ്വന്തമാക്കിയത്. ജനുവരിയില്‍ എത്തിയ പഠാനും സെപ്റ്റംബറില്‍ എത്തിയ ജവാനും. കളക്ഷനില്‍ പഠാനെ മറികടക്കുകയും ചെയ്തിരുന്നു ജവാന്‍. തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ സ്വീകരിച്ച ഇടവേളയ്ക്ക് ശേഷം വന്ന ചിത്രങ്ങളാണ് എന്നത് ഷാരൂഖ് ഖാന്‍റെ വിജയങ്ങളുടെ മധുരം ഇരട്ടിപ്പിക്കുന്നുണ്ട്. 

ALSO READ : 2026 ല്‍ എന്ത് സംഭവിക്കുമെന്ന് അവതാരകന്‍; വിജയ്‍യുടെ മറുപടിയില്‍ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ