
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും മികച്ച എന്റർടെയ്നർ എന്ന് അകത്തും പുറത്തുമുള്ളവർ ഒരുപോലെ പറഞ്ഞയാളാണ് നെവിൻ കാപ്രേഷ്യസ്‍. സീസൺ 7 ലെ തേർഡ് റണ്ണർ അപ്പും നെവിൻ ആയിരുന്നു. വളരെ ഹ്യൂമറസ് ആയ, രസകരമായ ഇടപെടലുകളും സംസാരവുമാണ് നെവിന്റെ പ്രധാന പ്രത്യേകത. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും നെവിന്റെ വീഡിയോകൾ സോഷ്യലിടങ്ങളിൽ വൈറലാണ്. അത്തരത്തിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ സംസാരിച്ചുകൊണ്ടുള്ള നെവിന്റെ പുതിയൊരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇടത് വശത്തുകൂടി വാഹനവുമായി ഓവർടേക്ക് ചെയ്യുന്നവരെ വിമർശിച്ചായിരുന്നു നെവിന്റെ വിഡിയോ.
''പല തരം ആൾക്കാരെ ഞാൻ റോഡിൽ കാണാറുണ്ട്. കഴിഞ്ഞ ദിവസം എന്റെ കാറിന്റെ മിററിൽ ചെറിയൊരു സ്ക്രാച്ച് വന്നു. അത് വലിയ സ്ക്രാച്ച് അല്ല. പക്ഷേ എന്റെ ഹൃദയത്തിലാണ് അത് കൊണ്ടത്. വണ്ടികളെ സ്നേഹിക്കുന്ന ഒരാൾക്ക് ഒരു ചെറിയ സ്ക്രാച്ച് പോലും വേദനിക്കും. എന്തിനാണ് നിങ്ങൾ ഇടത്തെ സൈഡിൽ കൂടി തന്നെ പോകുന്നത്. ഇത്രയും സ്ഥലം ഉണ്ടായിട്ടും ഇടത്തേ സൈഡിൽ കൂടി പോകുന്ന നീയൊക്കെ നരകത്തിൽ പോകും.
കാലന്റെ സൈഡ് ആണ്, ലൂസിഫറിന്റെ സൈഡ് ആണ് ഇടത്തേ സൈഡ്. ഇടത്തേ സൈഡിൽ കൂടി പോയി വണ്ടി തട്ടി മരിക്കുന്നവരെല്ലാം നരകത്തിൽ പോകട്ടെ. സ്വർഗത്തിലൊന്നും നിങ്ങൾക്ക് ഒരിക്കലും ഇടം കിട്ടാൻ പോകുന്നില്ല. പിന്നെ എയ്റോപ്ലെയ്ൻ കാറ്റഗറിയുണ്ട്. സ്റ്റാർട്ട് ചെയ്ത് ഒരു കിലോമീറ്റർ പിന്നിട്ടതിന് ശേഷമേ അവരുടെ കാല് സ്‍കൂട്ടറിലേക്ക് കയറ്റി വയ്ക്കുകയുള്ളു. എന്നിട്ട് കാർ തട്ടിയാൽ ആണ് പ്രശ്നം. കാറുകാരുടെ തെറ്റാണെന്ന് പറയും. നിങ്ങൾ ആദ്യം പോയി വണ്ടി ഓടിക്കാൻ പഠിച്ചിട്ട് വരൂ'', എന്നാണ് നെവിൻ വീഡിയോയിൽ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ