
നിഷ്‍കളങ്ക പ്രണയം ദൃശ്യവത്‍കരിച്ച് മനോഹരമായ മ്യൂസിക് വീഡിയോ 'എൻ ഇദയത്തിലെ' പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. വേണു ശശിധരൻ ലേഖയാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. മനോഹരമായ ഒരു സിനിമ കണ്ടതുപോലെ എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കാര്‍ത്തിക് മഹേദേവനാണ് വീഡിയോയുടെ മനോഹരമായ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.
രാജേഷ് ജയകുമാറാണ് വീഡിയോയില്‍ നായകനായി എത്തിയിരിക്കുന്നത്. കാര്‍ത്തിക് മഹേദാവിന്റെ സംഗീത സംവിധാനത്തിലുള്ള വീഡിയോയില്‍ നായികയായി എത്തിയി വിദ്യാ വിജയകുമാറും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്ന് പറയണം. വേണു ശശിധരൻ ലേഖ 'എൻ ഇദയത്തിലെ'യ്‍ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചപ്പോള്‍ ആലാപനം നിര്‍വഹിച്ചിരിക്കുന്നത് സനീതി കണ്ണൻ ആണ്. രാജേഷ് ജയകുമാര്‍ തന്നെയാണ് മ്യൂസിക് വീഡിയോയുടെ എഡിറ്റിങ്ങും കളറിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ഈ മ്യൂസിക് വീഡിയോ വളരെ മനോഹരമായ ഒരു കഥ പറയുന്നതുപോലെയാണ് വേണു ശശിധരൻ ലേഖ ചിത്രീകരിച്ചിരിക്കുന്നത്. നിഷ്‍കളങ്കമായ പ്രണയത്തിന്റെ ആവിഷ്‍കാരം വളരെ സത്യസന്ധമായി നിര്‍വഹിച്ചിരിക്കുന്നു എന്നതിനാലാണ് വേണു ശശിധരൻ ലേഖ ഒരുക്കിയ 'എൻ ഇദയത്തിലെ' എന്ന മ്യൂസിക് വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നതും ഹിറ്റായി മാറിയിരിക്കുന്നതും. വളരെ സാങ്കേതികത്തികവാര്‍ന്ന വീഡിയോ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട ഒന്നാണ്.
മ്യൂസികിന്റെ പ്രൊഡക്ഷൻ ഹൃദയ് ഗോസ്വാമിയാണ്. മ്യൂസിക് കണ്‍സന്റ് ആയി പ്രവര്‍ത്തിച്ചിരിക്കുന്നത് മിഥുൻ മുരളിയാണ്. ബാസ്സ് ബാലുവാണ്. തബല ഗുരുമൂര്‍ത്തി വൈദ്യയും, ഗിത്താര്‍ റിത്വിക് ഭട്ടാചാര്യയും. റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍സ് മിഥുൻ മുരളിയും ശിവകുമാറുമാണ്. ഈ മ്യൂസിക് വീഡിയോയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആദര്‍ശ് എസ് ആണ്. പ്രണയ ഗാനത്തിന്റെ അസോസിയേറ്റ് ക്യാമറ പ്രകാശ് പ്രഭാകരൻ ആണ്.
Read More: പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷ്, ലിറിക്കല്‍ മോഷൻ പോസ്റ്റര്‍ പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ