ചിമ്പുവിന്‍റെ ഹിറ്റ് 'പത്തു തല' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Apr 22, 2023, 03:49 PM IST
ചിമ്പുവിന്‍റെ ഹിറ്റ് 'പത്തു തല' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

കന്നഡയില്‍ വിജയം നേടിയ മഫ്തി എന്ന ചിത്രത്തിന്‍റെ റീമേക്ക് ആണ് ഇത്

ചിലമ്പരശനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച പത്തു തല എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 27 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 30 ന് ആയിരുന്നു. ചിലമ്പരശന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയിരുന്ന ചിത്രത്തിന് മികച്ച നിരൂപക പ്രശംസയും ഒപ്പം ബോക്സ് ഓഫീസ് കളക്ഷനും ലഭിച്ചിരുന്നു.

കന്നഡയില്‍ വിജയം നേടിയ മഫ്തി എന്ന ചിത്രത്തിന്‍റെ റീമേക്ക് ആണ് പത്ത് തല. തമിഴ്നാട് മുഖ്യമന്ത്രിയെ കാണാതായ കേസ് അന്വേഷിക്കാന്‍ ശക്തിവേല്‍ എന്ന പൊലീസ് ഓഫീസര്‍ ചുമതലയേല്‍ക്കുകയാണ്. ആ അന്വേഷണം അദ്ദേഹത്തെ എത്തിക്കുന്നത് അധോലോക നേതാവ് എ ജി രാവണനിലേക്കാണ്. എന്നാല്‍ ഖനന മാഫിയയില്‍ വലിയ സ്വാധീനമുള്ള എജിആറിലേക്ക് എത്താന്‍ പൊലീസ് ഉദ്യോഗസ്ഥന് സാധിക്കുന്നില്ല. ഇതേത്തുടര്‍ന്ന് വേഷം മാറി കേസന്വേഷണത്തിന് മുന്നിട്ടിറങ്ങുകയാണ് ശക്തിവേല്‍. തമിഴ്നാട് മുഖ്യമന്ത്രിയുടെ വേഷത്തില്‍ സന്തോഷ് പ്രതാപും ശക്തിവേല്‍ ആയി ഗൌതം കാര്‍ത്തിക്കും എത്തുമ്പോള്‍ എ ജി രാവണന്‍ ആയി എത്തുന്നത് ചിമ്പുവാണ്.

 

സ്റ്റുഡിയോ ഗ്രീന്‍, പെന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ജയന്തിലാല്‍ ഗഡയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ എസ് രാമകൃഷ്ണനാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗൌതം വസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരസന്‍, ടീജേ അരുണാചലം, അനു സിത്താര, മധു ഗുരുസ്വാമി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ALSO READ : ഇതില്‍ ആര് പുറത്തുപോകും? 10 പേരുടെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ച് ബിഗ് ബോസ്

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ