മലയാളത്തില്‍ നിന്ന് ആറ്, ഈ വാരം ഒന്‍പത് സിനിമകള്‍

By Web TeamFirst Published Aug 1, 2019, 11:16 PM IST
Highlights

ദീപക് പറമ്പോല്‍ നായകനാവുന്ന വിവേക് ആര്യന്‍ ചിത്രം 'ഓര്‍മ്മയില്‍ ഒരു ശിശിരം', ഗിന്നസ് പക്രു നിര്‍മ്മിച്ച്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത 'ഫാന്‍സി ഡ്രസ്സ്', ബിബിന്‍ ജോര്‍ജ്ജും നമിതാ പ്രമോദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീജിത്ത് വിജയന്‍ ചിത്രം 'മാര്‍ഗ്ഗംകളി' എന്നിവയാണ് മലയാളത്തിലെ പ്രധാന റിലീസുകള്‍.
 

മലയാളത്തില്‍ വന്‍ റിലീസുകളൊന്നുമില്ലാത്ത വാരാന്ത്യമാണ് വരുന്നത്. എന്നാല്‍ ചെറു റിലീസുകള്‍ ഉണ്ട് താനും. ആറ് മലയാളചിത്രങ്ങള്‍ക്കൊപ്പം തമിഴില്‍ നിന്നും മറാത്തിയില്‍ നിന്നും ഹോളിവുഡില്‍ നിന്നും ഓരോ സിനിമകള്‍ ഈയാഴ്ച റിലീസ് ഉണ്ട്. അങ്ങനെ ആകെ ഒന്‍പത് സിനിമകള്‍.

ദീപക് പറമ്പോല്‍ നായകനാവുന്ന വിവേക് ആര്യന്‍ ചിത്രം 'ഓര്‍മ്മയില്‍ ഒരു ശിശിരം', ഗിന്നസ് പക്രു നിര്‍മ്മിച്ച്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത 'ഫാന്‍സി ഡ്രസ്സ്', ബിബിന്‍ ജോര്‍ജ്ജും നമിതാ പ്രമോദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീജിത്ത് വിജയന്‍ ചിത്രം 'മാര്‍ഗ്ഗംകളി' എന്നിവയാണ് മലയാളത്തിലെ പ്രധാന റിലീസുകള്‍. വിപ്ലവം ജയിക്കാനുള്ളതാണ്, ശക്തന്‍ മാര്‍ക്കറ്റ്, മമ്മാലി എന്ന ഇന്ത്യക്കാരന്‍ എന്നീ മലയാളം ചിത്രങ്ങളും വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.

ജ്യോതികയും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജാക്ക്‌പോട്ട്' ആണ് തമിഴില്‍ ഈ ആഴ്ചത്തെ റിലീസ്. ആക്ഷന്‍ കോമഡി ചിത്രത്തിന്റെ സംവിധാനം എസ് കല്യാണ്‍ ആണ്. യോഗി ബാബുവും സമുദ്രക്കനിയും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മറാഠി ചിത്രം 'ബാബ'യും ഹോളിവുഡില്‍ നിന്ന് 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്: ഹോബ്‌സ് ആന്‍ഡ് ഷോ'യുമാണ് ഈ വാരം തീയേറ്ററുകളിലെത്തുന്ന മറ്റ് രണ്ട് സിനിമകള്‍. പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ മാത്രമാവും മറാഠി ചിത്രം കാണാനുള്ള അവസരം. 

click me!