ആടിത്തകര്‍ത്ത് വരുണ്‍ ധവാനും കൈറയും; 'കലങ്കിലെ പാട്ട് ഫസ്റ്റ് ക്ലാസ്'

By Web TeamFirst Published Mar 22, 2019, 6:09 PM IST
Highlights

വരുണ്‍ ധവാന് പുറമെ മാധുരി ദീക്ഷിത്, സോനാക്ഷി സിന്‍ഹ, ആലിയ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.    

മുംബൈ: ചടുലന്‍ നൃത്തരംഗങ്ങളും മനോഹരമായ സെറ്റും ഹിന്ദി സിനിമാ ഗാനങ്ങളിലെ അവിഭാജ്യഘടകങ്ങളാണ്. തട്ടുപൊളിപ്പന്‍ ഗാനരംഗങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് പുതിയ ചിത്രം കലങ്കിലൂടെ വരുണ്‍ ധവാന്‍. വരുണ്‍ ധവാനും കൈറ അദ്വാനിയും തകര്‍ത്തഭിനയിക്കുന്ന 'ഫസ്റ്റ് ക്ലാസ്' എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അര്‍ജിത് സിംഗും നീതി മോഹനും ചേര്‍ന്ന് ആലപിച്ച  ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രീതമാണ്. 

അഭിഷേക് വര്‍മന്‍  സംവിധാനം  ചെയ്ത ചിത്രം കരണ്‍ ജോഹറാണ് നിര്‍മിക്കുന്നത്. വരുണ്‍ ധവാന് പുറമെ മാധുരി ദീക്ഷിത്, സോനാക്ഷി സിന്‍ഹ, ആലിയ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.    

 തന്റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരണ്‍ ജോഹര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 15 വര്‍ഷം മുന്‍പ് കരണിന്റെ പിതാവ് യഷ് ജോഹര്‍ കണ്ട സ്വപ്നമാണ് 'കലങ്കി'ലൂടെ സാക്ഷാത്കരിക്കുന്നതെന്നാണ് കരണ്‍  പറയുന്നത്. 

'കലങ്ക് എന്നെ സംബന്ധിച്ച് ഒരു വൈകാരികമായ യാത്രയാണ്. എന്റെ പിതാവ് 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടൊരു സ്വപ്നമായിരുന്നു ഇത്. 'കലങ്കി'നെ ഏറ്റവും പ്രഗത്ഭനായ, കാഴ്ചപ്പാടുകളുള്ള ഒരു സംവിധായകന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്,' കരണ്‍ പറഞ്ഞു. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Aaj 2 baje, sab hoga 🕺🏻 pic.twitter.com/2pgYQcwR4m

— Alia Bhatt (@aliaa08)

 

click me!