ജയലളിതയായി കങ്കണ, എംജിആറിനെ ഓര്‍മ്മിപ്പിച്ച് അരവിന്ദ് സ്വാമിയും; 'തലൈവി' പുതിയ സ്റ്റിൽ

By Web TeamFirst Published Jan 17, 2021, 6:29 PM IST
Highlights

എഎല്‍ വിജയ്‌ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്.

മിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തലൈവി’. ചിത്രത്തില്‍ ജയലളിതയായി അഭിയനയിക്കുന്നത് കങ്കണ റണൗത്ത് ആണ്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശ്രദ്ധനേടാറുണ്ട്. ചിത്രത്തിലെ പുതിയ സ്റ്റില്ലാണ് ചർച്ചയാകുന്നത്. 

എംജിആറിന്റെ 104-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. കങ്കണ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ തലൈവിയുടെ ലുക്ക് പുറത്തുവിട്ടത്.

Tribute to the legend on his birth anniversary,revolutionary leader n a mentor to pic.twitter.com/S5dZoCuIr9

— Kangana Ranaut (@KanganaTeam)

നേരത്തെ ജയലളിതയുടെ ചരമവാർഷിക ദിനത്തിലും സിനിമയിൽ നിന്നുള്ള ചിത്രങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. എഎല്‍ വിജയ്‌ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്. ബാഹുബലി, മണികർണിക, ഭജ്‌രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെയും തിരക്കഥ ഒരുക്കുന്നത്. 

വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. 

click me!