'എന്നെ കുറിച്ച് ചിന്തിക്കുകയാണോ?', പി സി ശ്രീറാമെടുത്ത നാഗ ചൈതന്യയുടെ ഫോട്ടോയ്‍ക്ക് സാമന്തയുടെ കമന്റ്!

Web Desk   | Asianet News
Published : Jan 17, 2021, 02:47 PM IST
'എന്നെ കുറിച്ച് ചിന്തിക്കുകയാണോ?', പി സി ശ്രീറാമെടുത്ത നാഗ ചൈതന്യയുടെ ഫോട്ടോയ്‍ക്ക് സാമന്തയുടെ കമന്റ്!

Synopsis

ഇതിഹാസ ഛായാഗ്രാഹകൻ പി സി ശ്രീറാമാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ദമ്പതിമാരാണ് നാഗ ചൈതന്യയും സാമന്തയും. ഇരുവരും സ്വന്തം വിശേഷങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. നാഗ ചൈതന്യയുടെയും സാമന്തയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ നാഗ ചൈതന്യയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നാഗ ചൈതന്യയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സാമന്ത ഫോട്ടോയ്‍ക്ക് കമന്റിട്ടിരിക്കുകയും ചെയ്യുന്നു.

താങ്ക്യു എന്ന സിനിമയുടെ സെറ്റിലാണ് നാഗ ചൈതന്യയുള്ളത്. ഇതിഹാസ ഛായാഗ്രാഹകൻ പി സി ശ്രീറാം ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. പി സി ശ്രീറാമിനൊപ്പം ജോലി ചെയ്യുന്നത് ഭാഗ്യമാണ് എന്നാണ് നാഗ ചൈതന്യ എഴുതിയിരിക്കുന്നത്. എന്നെ കുറിച്ച് ചിന്തിക്കുകയാണോയെന്നാണ് സാമന്ത കമന്റില്‍ ചോദിക്കുന്നത്. നാഗ ചൈതന്യ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

വിക്രം കുമാറാണ് താങ്ക്യു സംവിധാനം ചെയ്യുന്നത്.

നാഗ ചൈതന്യ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും.

PREV
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?