മുണ്ടുമടക്കിക്കുത്തി നെയാറ്റിൻകര ഗോപൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Published : Apr 08, 2021, 01:50 PM IST
മുണ്ടുമടക്കിക്കുത്തി നെയാറ്റിൻകര ഗോപൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Synopsis

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള  ഫോട്ടോയാണ് പ്രചരിക്കുന്നത്.

മോഹൻലാല്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ബി ഉണ്ണികൃഷ്‍ണൻ  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള മോഹൻലാലിന്റെ മറ്റൊരു ഫോട്ടോ പ്രചരിക്കുന്നു. മോഹൻലാല്‍ കിടിലൻ ലുക്കിലാണ് ഫോട്ടോയിലുള്ളത്. മോഹൻലാല്‍ ഫാൻസ് ഗ്രൂപ്പുകളാണ് ഫോട്ടോ പുറത്തുവിട്ടത്.

പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ മോഹൻലാല്‍ അഭിനയിക്കുന്നുവെന്ന് പ്രത്യേകതയുണ്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയ്‍ക്ക്.  'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഇപോള്‍ സിനിമയുടെ സെറ്റില്‍ നിന്നുള്ള പുതിയ ചിത്രവും ഹിറ്റാകുകയാണ്.

'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിദംബരത്തിന്റെ ബാലൻ ഒടിടിയില്‍ എത്തി
ലോകേഷ് കനകരാജ് - അരുൺ മാതേശ്വരൻ ചിത്രം "ഡിസി"യുട റിലീസ് ഓഗസ്റ്റ് 7ന്, കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്