'എന്റെ ഫോട്ടോ നോക്കി ആരാധിച്ചുപോയ നിമിഷം', ഫോട്ടോ പങ്കുവെച്ച് നൂറിൻ ഷെരീഫ്!

By Web TeamFirst Published Apr 8, 2021, 11:46 AM IST
Highlights

നൂറിൻ ഷെരീഫ് ഫോട്ടോയ്‍ക്ക് എഴുതിയ ക്യാപ്ഷനാണ് ചര്‍ച്ചയാകുന്നത്.

മലയാളത്തിന്റെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നൂറിൻ ഷെരീഫ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തില്‍ അറിയപ്പെടാൻ നൂറിൻ ഷെരീഫിന് ആയിട്ടുണ്ട്. തുടക്കത്തില്‍ തന്നെ ഹിറ്റുകളുടെ ഭാഗമായി. ഇപോഴിതാ നൂറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നൂറിൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഫോട്ടോയ്‍ക്ക് നൂറിൻ എഴുതിയ ക്യാപ്ഷനും കൗതുകമുള്ളതാണ്.

എന്റെ ഫോട്ടോ നോക്കി എന്നെ ഞാൻ വല്ലാണ്ട് ആരാധിച്ച് ഇരുന്നുപോയ നിമിഷം ഫോട്ടോയിലാക്കിയപ്പോള്‍ എന്നാണ് നൂറിൻ എഴുതിയിരിക്കുന്നത്. മനോഹരമായി ചിരിക്കുകയാണ് നൂറിൻ ഫോട്ടോയില്‍. ഒട്ടേറെ പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. മികച്ച ഫോട്ടോയെന്നുതന്നെ എല്ലാവരും പറയുന്നു. നൂറിൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നതും. എന്തായാലും ഫോട്ടോ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

നൂറിൻ സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും ഫോട്ടോകളും ഇതിനും മുമ്പും ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ഒരു അഡാറ്  ലൗ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നൂറിൻ ഷെരീഫ്.

click me!