നിക്കേഷ രംഗ്‌വാല പ്രധാന കഥാപാത്രം; 'ഫോർ സ്റ്റോറി' മൂന്നാം ഷെഡ്യൂള്‍ മൂന്നാറിൽ

Published : Aug 19, 2026, 08:59 AM IST
Nikkesha Rangwala starring malayalam movie four story third schedule starts rolling at munnar

Synopsis

കനേഡിയൻ താരം നിക്കേഷ രംഗ്‌വാലയുടെ ആദ്യ മലയാള ചിത്രമായ 'ഫോർ സ്റ്റോറി'യുടെ മൂന്നാം ഷെഡ്യൂൾ ചിത്രീകരണം മുന്നാറിൽ ആരംഭിച്ചു

കനേഡിയൻ നടിയും മോഡലും ഗായികയുമായ നിക്കേഷ രംഗ്‌വാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഫോർ സ്റ്റോറി" (4 Story) എന്ന ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ചിത്രീകരണം മുന്നാറിൽ ആരംഭിച്ചു. ഹിന്ദി, ഗുജറാത്തി, തെലുങ്ക്, തമിഴ്, പഞ്ചാബി ഭാഷകളിലെ സിനിമകളിലും ടെലിവിഷൻ പരിപാടികളിലും മ്യൂസിക് വീഡിയോകളിലും ശ്രദ്ധേയ സാന്നിധ്യമായ നിക്കേഷയുടെ ആദ്യ മലയാള ചിത്രമാണ് ഫോർ സ്റ്റോറി. ദിവ്യ തോമസ്, മീനാൽ ഗുപ്ത, ഐസക് പോൾ, കോമൽ സിന്‍ഹ, ഷമീർ കെ, ദാവീദ് ജേക്കബ്, കിരൺ മാർട്ടിൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിൻസ് ബാനറിൽ ഷാൻ കേച്ചേരി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഫോർ സ്റ്റോറി. സ്ത്രീ കേന്ദ്രീകൃതമായ ഒരു മിസ്റ്ററി ത്രില്ലർ ചിത്രമായ ഫോർ സ്റ്റോറിയുടെ തിരക്കഥ, സംഭാഷണം നിധിൻ ദാസ് എഴുതുന്നു. ഛായാഗ്രഹണം കോളിൻസ് ജോസ്, എഡിറ്റർ വിഗ്നേഷ്, സംഗീതം ജെസിൻ ജോർജ്, നിഖിൽ മോഹൻ, ഗാനരചന നെവിൽ, ഷഹീറ നസിർ, അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, ആർട്ട്‌ ഗ്ലാട്ടൺ പീറ്റർ, മേക്കപ്പ് സജിമോൻ കളമശ്ശേരി, കോസ്റ്റ്യൂം-ഷാജി ചാലക്കുടി, സ്റ്റിൽസ് ശ്യാം ജിത്തു, ഡിസൈനർ സൂരജ് സുരൻ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ബത്ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ ബുക്കിം​ഗ് ആരംഭിച്ചു
അടുത്ത 7 സിനിമകളുടെ സംവിധായകർ ആരൊക്കെയെന്ന് പറഞ്ഞ് മോഹൻലാൽ