
നിലാവുക്ക് എൻ മേല്‍ എന്നടി കോപം റിലീസ് മാറ്റി. ഫെബ്രുവരി ഏഴിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അജിത് കുമാര്‍ നായകനായ ചിത്രം വിഡാമുയര്‍ച്ചിയും ഫെബ്രുവരി ഏഴിന് റിലീസ് പ്രഖ്യാപിച്ചു, ഇതിനാല്‍ ധനുഷിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രം ഫെബ്രുവരി 21ലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്.
ധനുഷ് ഗാന രംഗത്ത് മാത്രമെത്തുന്ന ചിത്രത്തില്‍ പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോൻ, അൻപ്, സതിഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതുന്നതും ധനുഷ് തന്നെയാണ്. ലിയോണ്‍ ബ്രിട്ടോയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക എന്നതും പ്രധാന പ്രത്യേകതയാണ്.
വിഡാമുയര്‍ച്ചിയുടെ സെൻസറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്‍ജാനില്‍ വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് എന്നത് ആവേശമുണര്‍ത്തുന്ന വാര്‍ത്ത ആണ്.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.
Read More: വിദേശത്ത് മെച്ചമുണ്ടോ?, ഗെയിം ചേഞ്ചറുടെ കളക്ഷൻ കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക