ദാല്‍ തടാകത്തിന്റെ മനോഹാരിത പങ്കുവെച്ച് നിമിഷ

Web Desk   | Asianet News
Published : Sep 24, 2021, 12:37 PM IST
ദാല്‍ തടാകത്തിന്റെ മനോഹാരിത പങ്കുവെച്ച് നിമിഷ

Synopsis

ദാല്‍ തടാകത്തില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് നിമിഷ സജയൻ.

ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ (Nimisha Sajayan). കഥാപാത്രങ്ങളുടെ തെരഞ്ഞടുപ്പില്‍ മികവ് കാട്ടുന്ന നടിയാണ് നിമിഷ സജയൻ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിമിഷ സജയൻ ഒട്ടേറെ ഹിറ്റുകളുമായി ഭാഗമായി. ഇപോഴിതാ കശ്‍മീര്‍ യാത്രയുടെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകാണ് നിമിഷ സജയൻ.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ തടാകങ്ങളിലൊന്നായ ദാല്‍ തടാകത്തില്‍ നിന്നുള്ളതാണ് ഒരു ഫോട്ടോ. ശിക്കാര വള്ളത്തില്‍ നിന്നും ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്റെയും ഫോട്ടോ പങ്കുവെച്ചിട്ടുണ്ട് നിമിഷ സജയൻ. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും നിമിഷ സജയന്റെ ഫോട്ടോകള്‍ ഹിറ്റായി മാറിയിരിക്കുന്നു.

ഫഹദ് നായകനായി അഭിനയിച്ച ചിത്രം മാലിക് ആണ് നിമിഷ സജയന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

നിമിഷാ സജയന്റെതായി ഒട്ടേറെ ചിത്രങ്ങളാണ് തയ്യാറാകുന്നത്.  നിവിൻ പോളിയുടെ തുറമുഖമെന്ന ചിത്രമാണ് ഉടൻ റീലിസ് ചെയ്യാനുള്ളത്. നിമിഷ സജയൻ ഹിന്ദി ചിത്രത്തിലും അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒനിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിമിഷ സജയൻ അഭിനയിക്കുന്നത്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി