ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍റെ ഷോ ആയിരുന്നു ഈ  ഓഡിയോ റിലീസിലെ ഹൈലൈറ്റ്. ഒപ്പം ഈ ചടങ്ങില്‍ മുഖ്യാതിഥിയായി കമല്‍ഹാസനും എത്തിയിരുന്നു.

ചെന്നൈ:  പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്നന്‍'. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. ചിത്രത്തിന്‍റെ ഓഡിയോ റിലീസ് ജൂണ്‍ 1ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നു.

ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍റെ ഷോ ആയിരുന്നു ഈ ഓഡിയോ റിലീസിലെ ഹൈലൈറ്റ്. ഒപ്പം ഈ ചടങ്ങില്‍ മുഖ്യാതിഥിയായി കമല്‍ഹാസനും എത്തിയിരുന്നു. ഇപ്പോള്‍ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ചിത്രത്തിലെ ആദ്യഗാനം നേരത്തെ ഇറങ്ങിയിരുന്നു. നടന്‍ വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാസകണ്ണ് എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ഓഡിയോ ലോഞ്ച് വേദിയിലും വടിവേലു ആലപിച്ചു. അടുത്ത് തന്നെ ഹാര്‍മോണിയവുമായി റഹ്മാനും ഉണ്ടായിരുന്നു. എന്നാല്‍ ഗാനം കേട്ട് കമല്‍ഹാസന്‍ കണ്ണീര്‍ പൊഴിക്കുന്നതാണ് ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ ഉള്ളത്. 

Scroll to load tweet…

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉദയനിധിയുടെ അവസാനത്തെ ചിത്രമാണ് ഇത്. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ. 

ജിഗു..ജിഗു റെയില്‍: മാമന്നനിലെ രണ്ടാം ഗാനം കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് പാടി റഹ്മാന്‍

'മാമന്നന്‍' ആദ്യഗാനം 'രാസകണ്ണ്' ; സംഗീതം എആര്‍ റഹ്മാന്‍ പാടിയത് വടിവേലു