Nithya Das reel : പുതുവര്‍ഷത്തില്‍ റീല്‍ വീഡിയോ പങ്കുവെച്ച് നിത്യാ ദാസ്

Web Desk   | Asianet News
Published : Jan 02, 2022, 04:56 PM IST
Nithya Das reel : പുതുവര്‍ഷത്തില്‍ റീല്‍ വീഡിയോ പങ്കുവെച്ച് നിത്യാ ദാസ്

Synopsis

പുതുവര്‍ഷത്തില്‍ പുത്തൻ റീല്‍ വീഡിയോയുമായി നിത്യാ ദാസ്.  

ഒരുകാലത്ത് മലയാളത്തില്‍ സജീവമായി അഭിനയരംഗത്തുണ്ടായിരുന്നു നടിയാണ് നിത്യാ ദാസ് (Nithya Das). വിവാഹം കഴിഞ്ഞ് അഭിനയത്തില്‍ നിന്ന് മാറിനിന്നെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ റീല്‍ വീഡുകളിലൂടെ പ്രേക്ഷക ശ്രദ്ധയില്‍ തന്നെ നിത്യാ ദാസുണ്ട്. നിത്യാ ദാസിന്റെ ഡാൻസ് വീഡിയോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ പുതുവര്‍ഷത്തെ ഒരു വീഡിയോ ആണ് നിത്യാ ദാസിന്റേതായി ശ്രദ്ധ നേടുന്നത്.

സെക്കൻഡുകള്‍ മാത്രമുള്ള ഒരു വീഡിയോ ആണെങ്കിലും നിത്യാ ദാസിന്റെ റീല്‍ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുകയാണ്. നിത്യാ ദാസിന്റെ മകളെയും വീഡിയോയില്‍ കാണാം. നിത്യാ ദാസ് പങ്കുവെച്ച വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന 'പള്ളിമണി'യിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിവരികയുമാണ് നിത്യാ ദാസ്.

രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'പള്ളിമണി' എന്ന പുതിയ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സൈക്കോ ഹൊറര്‍ വിഭാഗത്തിലുള്ളതാണ് ചിത്രമാണ് 'പള്ളിമണി'. ശ്വേതാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ടെന്നാണ് റിപ്പോര്‍ട്ട്.  അനിയൻ ചിത്രശ്രാല ആണ്  ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  സജീഷ് താമരശേരി ആണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ