
നിതീഷ് ഭരദ്വാജ് വീണ്ടും ശ്രീകൃഷ്‍ണന്റെ വേഷത്തില്‍ എത്തുന്നു. ജന്‍മാഷ്‍ടമി നാളിലാണ് പുതിയ പ്രഖ്യാപനം. ചക്രവ്യൂഹ് എന്ന നാടകത്തിലാണ് നിതിഷ് ഭരദ്വാജ് ശ്രീകൃഷ്‍നാകുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍ത മഹാഭാരതം പരമ്പര ആസ്‍പദമാക്കിയിട്ടുള്ളതാണ് നാടകം.
ദൂരദര്‍ശനിലെ പ്രേക്ഷകപ്രീതിയുള്ള പരമ്പരയായിരുന്നു മഹാഭാരത്. 1988 മുതല്‍ 1990 വരെയായിരുന്നു മഹാഭാരത് സംപ്രേഷണം ചെയ്‍തത്. പരമ്പരയില്‍ ഭഗവാൻ ശ്രീകൃഷ്‍ണനായി വേഷമിട്ടത് നിതീഷ് ഭരദ്വാജ് ആയിരുന്നു. ഇപ്പോള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം നിതീഷ് ഭരദ്വാജ് വീണ്ടും ശ്രീകൃഷ്‍ണവേഷത്തിലെത്തുകയാണ്. ചക്രവ്യൂഹ് എന്ന നാടകത്തിലാണ് നിതീഷ് ഭരദ്വാജ് ശ്രീകൃഷ്‍ണ വേഷത്തിലെത്തുന്നത്. അതുല്‍ സത്യ കൌശിക് ആണ് ചക്രവ്യൂഹ് സംവിധാനം ചെയ്യുന്നത്. ദില്ലിയിലായിരിക്കം നാടകം. മഹാഭാരതത്തിലെ കഥകള്‍ ഇപ്പോഴും പ്രസക്തമാണെന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് നിതിഷ് ഭരദ്വാജ് പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ