കേരളത്തില്‍ വിജയ്‍യുടെ 'ലിയോ'യുടെ ആവേശത്തിന് തുടക്കമിട്ട് നിവിൻ പോളി

Published : Aug 15, 2023, 06:29 PM IST
കേരളത്തില്‍ വിജയ്‍യുടെ 'ലിയോ'യുടെ ആവേശത്തിന് തുടക്കമിട്ട് നിവിൻ പോളി

Synopsis

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം ആരാധകര്‍ കാത്തിരിക്കുന്നതാണ്.

വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രം 'ലിയോ' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. വിജയ്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനാകുമ്പോള്‍ പ്രേക്ഷകര്‍ സൂപ്പര്‍ഹിറ്റ് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ അപ്‍ഡേറ്റും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ 'ലിയോ'യുടെ കേരളത്തിലെ ഫാൻസ് ഷോ ടിക്കറ്റ് നിവിൻ പോളി ലോഞ്ച് ചെയ്‍തതാണ് പുതിയ റിപ്പോര്‍ട്ട്.

വിജയ് നായകനാകുന്ന 'ലിയോ'യ്‍ക്ക് രണ്ട് ഭാഗങ്ങളുണ്ട് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുവരെ വിജയ്‍യുടെ ചിത്രങ്ങള്‍ക്ക് രണ്ട് ഭാഗങ്ങള്‍ ഉണ്ടായിട്ടില്ല. കശ്‍മീരിലായിരുന്നു 'ലിയോ'യുടെ ആദ്യ ഷെഡ്യൂള്‍. ലോകേഷ് കനകരാജും രത്‍നകുമാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

'ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്‍ക്കായി സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് 'ലിയോ'യുടെ സംവിധായകൻ ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ് മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ 'ലിയോ'യില്‍ വേഷമിടുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ രജനികാന്ത് നായകനാകും എന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Read More: വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ആശംസകളുമായി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'