
'പേരൻപ്' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ ആളാണ് റാം. മമ്മൂട്ടി നായകനായ ഈ ചിത്രം രാജ്യമൊട്ടാകെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് നിവിൻ പോളിയും റാമും ഒന്നിക്കുന്ന ചിത്രത്തിനായി ഏവരും ഒന്നടങ്കം കാത്തിരുന്നത്. ഒടുവിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്തു. 'യേഴ് കടല്‍ യേഴ് മലൈ' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായ വിവരമാണ് പുറത്തുവരുന്നത്.
'യേഴ് കടല്‍ യേഴ് മലൈ'യിൽ പ്രധാന വേഷത്തിൽ എത്തുന്ന നടൻ സൂരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോയ്ക്ക് ഒപ്പമായിരുന്നു സൂരിയുടെ ട്വീറ്റ്. അനായാസമായി ചെന്തമിഴ് പറയുന്ന നിവിനെ വീഡിയോയിൽ കാണാം. നടി അഞ്ജലിയും ഇവർക്കൊപ്പം ഉണ്ട്.
2022ൽ പ്രഖ്യാപിച്ച സിനിമയാണ് 'യേഴ് കടല്‍ യേഴ് മലൈ'. കയ്യിൽ ആയുധമേന്തി നടന്നടുക്കുന്ന നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. എൻ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷൻ കൊറിയോഗ്രാഫി. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ ഉമേഷ് ജെ കുമാര്‍.
പടവെട്ട് ആണ് നിവിൻ പോളിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായ ചിത്രം സംവിധാനം ചെയ്തത് ലിജു കൃഷ്‍ണയാണ്. 'മാലൂർ' എന്ന ഗ്രാമത്തിലെ കർഷക ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ 'കോറോത്ത് രവി' എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ദീപക് ഡി മേനോൻ ആണ്.
'ഇത് നിങ്ങളുടെ സംഘപരിവാർ ഭാവന, ഞങ്ങളുടെ കേരള സ്റ്റോറിയല്ല'; സുദീപ്തോ സെന്നിനോട് രാഹുൽ മാങ്കൂട്ടത്തിൽ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ