'രംഗണ്ണ'നെ തൂക്കി 'ആല്‍പറമ്പില്‍ ഗോപി'; വിജയ്, ഹോളിവുഡ് സിനിമകളെയും മലര്‍ത്തിയടിച്ച് മോളിവുഡ്

By Web TeamFirst Published May 2, 2024, 12:06 PM IST
Highlights

ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കിയാണ് മലയാള സിനിമകൾ മുന്നിലെത്തിയിരിക്കുന്നത്. 

2024 മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും ലഭിക്കുന്ന സ്വീകാര്യതയും കളക്ഷനും തന്നെയാണ് അതിന് കാരണം. മാർക്കറ്റ് വാല്യു ഉയർത്തിയ മോളിവുഡ് ഇന്ന് ഇതര ഭാഷാ സിനിമാസ്വാദകരെയും തിയറ്ററിൽ എത്തിക്കുകയാണ്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ടിക്കറ്റ് ബുക്കിങ്ങിലും വൻ മുന്നേറ്റം മലയാള സിനിമകൾ നടത്തുന്നുണ്ട്. അത്തരത്തിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റ് വിവരങ്ങൾ പുറത്തുവരികയാണ്. 

പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ് പോയ സിനിമ മലയാളി ഫ്രം ഇന്ത്യയുടേത് ആണ്. അറുപത്തിയെട്ടായിരം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ആദ്യ ഷോ മുതൽ മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം കേരളത്തിൽ നിന്നുമാത്രം നേടിയത് രണ്ടരക്കോടിയിലേറെ രൂപയാണ്. 

രണ്ടാം സ്ഥാനത്ത് വിഷു റിലീസ് ആയെത്തിയ ആവേശം ആണ്. അറുപത്തയ്യായിരം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം 100 കോടി ക്ലബ്ബും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. മൂന്നാമത് ​ഗില്ലിയാണ്. ഇരുപത് വർഷങ്ങൾക്ക് ശേഷം റി-റിലീസ് ചെയ്ത ഈ വിജയ് ചിത്രത്തിന്റേതായി വിറ്റത് ഇരുപതിനായിരം ടിക്കറ്റുകളാണ്. 

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

മൈദാൻ- പത്തൊൻപതായിരം, ​ഗോഡ്സില്ല X കോംങ്-പതിനാറായിരം, രത്നം- പതിനാലായിരം, വർഷങ്ങൾക്കു ശേഷം-പതിമൂന്നായിരം, പവി കെയർടേക്കർ- പന്ത്രണ്ടായിരം, അരൺമനൈ 4- പതിനൊന്നായിരം, മഡ്ഗാവ് എക്സ്പ്രസ്- എട്ടായിരം, ക്രൂ-ഏഴാംയിരം, ഗോസ്റ്റ്ബസ്റ്റേഴ്സ്-ഏഴായിരം, ബഡേ മിയാൻ ഛോട്ടേ മിയാൻ-ആറായിരം എന്നിങ്ങനെയാണ്  മറ്റ് സിനിമകളുടെ ടിക്കറ്റ് വിൽപ്പന. ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കിയാണ് മലയാള സിനിമകൾ മുന്നിലെത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!