ഓണം കളറാക്കി 'ബോസും' കൂട്ടരും; കേക്ക് മുറിച്ച് ആഘോഷം-വീഡിയോ

Published : Aug 25, 2023, 07:54 PM ISTUpdated : Aug 26, 2023, 10:38 AM IST
ഓണം കളറാക്കി 'ബോസും' കൂട്ടരും; കേക്ക് മുറിച്ച് ആഘോഷം-വീഡിയോ

Synopsis

ഓണം റിലീസ് ആയെത്തിയ ചിത്രം പ്രതീക്ഷ കാത്തുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

ണക്കാലത്ത് രസകരമായ ഒരു സിനിമ കാണണമെന്ന് ഓരോ കുടുംബ പ്രേക്ഷകനും ആഗ്രഹിക്കുന്ന ഒന്നാണ്. അത്തരത്തിൽ പ്രേക്ഷകർക്ക് കുടുംബസമേതം ആസ്വദിച്ച് കാണവുന്ന ഒരു ചിത്രമെന്ന റിപ്പോർട്ട് ലഭിച്ച് നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ്സ് & കോ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മനം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. സിനിമ നിവിൻ പോളി എന്ന നടന്റെ വൺമാൻ ഷോ ആണെന്നും കോമഡി ഫാമിലി എന്റർടെയ്നർ കൂടിയാണ് ചിത്രമെന്നും ഇവർ പറയുന്നു. സിനിമയുടെ വിജയത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുക ആണ് നിവിൻ പോളിയും സംഘവും ഇപ്പോൾ. 

കൊച്ചി സരിത തിറ്ററിൽ വച്ചായിരുന്നു ആഘോഷം. തിയറ്ററിൽ എത്തിയ നിവിൻ പോളിയെ വൻ ആരാധക കൂട്ടം ആണ് സ്വാ​ഗതം ചെയ്തത്. ശേഷം കേക്ക് മുറിച്ച് താരം മധുരം പങ്കിടുകയും ചെയ്തു. അതേസമയം, സിനിമ നല്ലതാണെങ്കിൽ ഡീ​ഗ്രേഡിം​ഗ് ഒന്നും പ്രശ്നമേയല്ലെന്ന് നിവിൻ പറഞ്ഞു. ഡീ​ഗ്രേഡി​ങ്ങിനെ എങ്ങനെ നോക്കി കാണുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു താരം. 

"പുതിയ സിനിമകൾ ഇറങ്ങുമ്പോൾ ഡീ​ഗ്രേഡിം​ഗ് ഒക്കെ സ്വാഭാവികമാണ്. പക്ഷേ സിനിമ നല്ലതാണെങ്കിൽ അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും. അതൊന്നും ഒരു പ്രശ്നമേയല്ല. സിനിമ നന്നാകട്ടെ. എല്ലാ സിനിമകളും ഓടട്ടെ. എല്ലാവരും വളരെ കഷ്ടപ്പെട്ട് എടുക്കുന്നതാണ് സിനിമകൾ. മനഃപൂർവമായ ഡീ​ഗ്രേഡിം​ഗ് ഒഴിവാക്കണം. സിനിമയ്ക്ക് പിന്നിലെ എഫേർട്ടിനെ എല്ലാവരും മാനിക്കേണ്ടതുണ്ട്", എന്നാണ് നിവിൻ പോളി പറഞ്ഞത്. 

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാ​ഗങ്ങൾ അതിമനോഹരമായി തന്നെ അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. 

ഉറക്കമൊഴിച്ച് കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാറെന്ന വിളി, വിഷമം തോന്നും: ഷെയ്ൻ നി​ഗം

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ