
ലോക്ക്ഡൗണിന് പിന്നാലെ നിവിൻ പോളി നായകനായെത്തുന്ന 'കനകം കാമിനി കലഹം' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളോട് കൂടി എറണാകുളത്താണ് ചിത്രീകരണം ആരംഭിച്ചത്.'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്' ശേഷം രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണിയാണ് നായിക.
പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നായകൻ നിവിൻ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വിനയ് ഫോർട്ട്, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. നിവിന്റെ പിറന്നാൾ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.
അതേസമയം, രാജീവ് രവിയുടെ തുറമുഖവും ലിജു കൃഷ്ണയുടെ പടവെട്ടുമാണ് നിവിന്‍റേതായി പുറത്തുവരാനിരിക്കുന്ന ശ്രദ്ധേയ സിനിമകള്‍. 1950കളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കുന്ന സിനിമയാണ് തുറമുഖം.
Rolling! ❤️ Kanakam Kaamini Kalaham 😍 Grace Antony #RatheeshBalakrishnanPoduval Pauly Jr Pictures #kakaaka
Posted by Nivin Pauly on Friday, 6 November 2020
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ