ആ ലുക്ക് റാം ചിത്രത്തിന് വേണ്ടി, നിവിൻ നായകനായി ധനുഷ്‍കോടിയില്‍ ഷൂട്ടിംഗ് തുടങ്ങി

Web Desk   | Asianet News
Published : Oct 05, 2021, 12:37 PM IST
ആ ലുക്ക് റാം ചിത്രത്തിന് വേണ്ടി, നിവിൻ നായകനായി ധനുഷ്‍കോടിയില്‍ ഷൂട്ടിംഗ് തുടങ്ങി

Synopsis

റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിൻ പോളി അഭിനയിച്ചുതുടങ്ങി.

മമ്മൂട്ടി നായകനായ പേരൻപെന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരനായി മാറിയ സംവിധായകനാണ് റാം (Ram). റാമിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകൻ നിവിൻ പോളിയാണ് (Nivin Pauly). റാമിന്റെ നിവിൻ പോളി ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ റാമിന്റെ സംവിധാനത്തിലുള്ള ചിത്രം ഷൂട്ടിംഗ് തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ധനുഷ്‍കോടിയില്‍ ആരംഭിച്ചതിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്.. ഇതുവരെ പേരിട്ടിട്ടില്ലാത്ത നിവിന്റെ ചിത്രത്തില്‍ അഞ്‍ജലിയാണ് നായികയായി എത്തുന്നത്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അടുത്തിടെ നിവിന്റെ ഒരു ഫോട്ടോയില്‍ ചര്‍ച്ചയായ താടിയും മുടിയും വളര്‍ത്തിയുള്ള ലുക്കിലായിരിക്കും റാം ചിത്രത്തില്‍ താരം അഭിനയിക്കുക.

റാം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷൻസ് ആണ്.

റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂരിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മലയാളത്തിലും തമിഴിലും ആയിട്ടായിരിക്കും ചിത്രം എത്തുക. തമിഴ്‍നാട്ടിലും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നിവിൻ പോളി. അതുകൊണ്ടുതന്നെ നിവിൻ പോളി ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയുമാണ്.
 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍