നിവിൻ പോളി ചിത്രം 'താരം' തുടങ്ങി

Published : Nov 03, 2022, 01:00 PM ISTUpdated : Nov 15, 2022, 11:10 PM IST
നിവിൻ പോളി ചിത്രം 'താരം' തുടങ്ങി

Synopsis

നിവിൻ പോളി ചിത്രം 'താര'ത്തിന് തുടക്കമായിരിക്കുകയാണ്.  

നിവിൻ പോളി നായകനായി 'സാറ്റര്‍ഡേ നൈറ്റ്' എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് തിയറ്ററുകളിലെത്തുക. ഇപ്പോഴിതാ നിവിൻ പോളിയുടെ മറ്റൊരു ചിത്രം തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 'താരം' എന്ന ചിത്രമാണ് നിവിൻ പോളിയുടേതായി തുടങ്ങിയിരിക്കുന്നത്.

വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ചിത്രമായിരിക്കും താരം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രദീഷ് എം വര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്ത്, ഹരിനാരായണൻ ബി കെ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.

വിനായക അജിത്ത് ആണ് 'സാറ്റര്‍ഡേ നൈറ്റ്' എന്ന ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

 'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'. 'സ്റ്റാന്‍ലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.  നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന. അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി. ഓഡിയോഗ്രാഫി രാജകൃഷ്‍ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്‍ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര. പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌ കാറ്റലിസ്റ്റ്‌ പിആർഒ ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

Read More: വിസ്‍മയമായി 'കാന്താര', ബോക്സ് ഓഫീസില്‍ 300 കോടിയും കടന്നു

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും