വൻ ഹൈപ്പും പ്രതീക്ഷയും, തിയറ്ററിൽ പക്ഷെ നിരാശ; റിലീസ് ചെയ്‍തിട്ട് 21-ാം ദിനം ആ പടം ഒടിടിയിൽ

Published : Feb 06, 2026, 08:40 AM IST
Nivin Pauly

Synopsis

21-ാം ദിനം ആ പടം ഒടിടിയിൽ എത്തുന്നു.

സര്‍വ്വം മായയുടെ വമ്പൻ വിജയത്തിനു ശേഷം നിവിൻ പോളിയുടേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു ബേബി ഗേള്‍. വമ്പൻ ഹൈപ്പോടെ ജനുവരി 23നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ രണ്ട് ആഴ്‍ചയില്‍ 4.55 കോടി രൂപ മാത്രമാണ് ബേബി ഗേളിന് കളക്റ്റ് ചെയ്യാനായത് എന്ന് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. റിലീസ് ചെയ്‍ത് 21ആം ദിവസം ഒടിടിയിലേക്കും എത്തുകയാണ് ബേബി ഗേള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഫെബ്രുവരി 12 മുതലാണ് സ്‍ട്രീമിംഗ്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടി സ്‍ട്രീമിംഗ് നടത്തുക. സുരേഷ് ഗോപിയെ നായകനാക്കി ഗരുഡന്‍ എന്ന ചിത്രമൊരുക്കിയ അരുണ്‍ വര്‍മ്മയാണ് ബേബി ഗേളിന്‍റെ സംവിധാനം. മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാവുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച ബോബി- സഞ്ജയ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് ലിജോ മോൾ ആണ്. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് ഷൈജിത്ത് കുമാരൻ, സംഗീതം സാം സി എസ്, കോ-പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ, കലാസംവിധാനം അനീസ് നാടോടി, കോസ്റ്റ്യൂം മെൽവി ജെ, മേക്കപ്പ് റഷീദ് അഹമ്മദ്, സ്റ്റണ്ട് വിക്കി, സൗണ്ട് മിക്സ് ഫസൽ എ ബെക്കർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സൗണ്ട് റെക്കോർഡിസ്റ്റ് ഗായത്രി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, നവനീത് ശ്രീധർ, അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, ടൈറ്റിൽ ഡിസൈൻ ഷുഗർ കാൻഡി, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, അഡ്വർടൈസിംഗ് കൺസൾട്ടന്റ് ബ്രിങ്ഫോർത്ത്. തിരുവനന്തപുരത്തും കൊച്ചിയിലുമായാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ചെയ്ത കഥാപാത്രമാണത്'; തുറന്നുപറഞ്ഞ് ആശ ശരത്
'ഞാൻ എംഎ മലയാളമാണ്..'; മദ്യപിച്ച് ലക്കുകെട്ട് വീണ്ടും നടൻ മധു അഞ്ചല്‍, വൻ വിമർശനം