നിവിൻ പോളി വരുന്നു, സിനിമയല്ല, കരിയറിലെ ആദ്യ വെബ് സിരീസുമായി; 'ഫാർമ' കമിം​ഗ് സൂൺ പോസ്റ്റർ

Published : Nov 15, 2025, 10:03 AM IST
 pharma

Synopsis

നിവിൻ പോളിയുടെ ആദ്യ വെബ് സീരീസായ 'ഫാർമ' ഹോട്ട്സ്റ്റാറിൽ റിലീസിനൊരുങ്ങുന്നു. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ അധാർമ്മികത പ്രമേയമാക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് പി.ആർ. അരുണാണ്. നിവിനൊപ്പം ബോളിവുഡ് താരം രജിത് കപൂറും പ്രധാന വേഷത്തില്‍.

രിയറിലെ ആദ്യ വെബ് സിരീസുമായി മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളി എത്തുന്നു. ജിയോ ഹോട്സ്റ്റാറാണ് സീരീസ് സ്ട്രീമിം​ഗ് ചെയ്യുന്നത്. 'ഫാർമ' എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ കമിം​ഗ് സൂൺ പോസ്റ്റർ ഹോട്സ്റ്റാർ പുറത്തുവിട്ടു. കപ്സ്യൂളുകൾക്കുള്ളിൽ നിൽക്കുന്ന നിവിനെയും അവയ്ക്ക് മുകളിലായി നിൽക്കുന്ന താരത്തെയും പോസ്റ്ററിൽ കാണാം. ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര്‍ അരുണ്‍ ആണ് സിരീസ് സംവിധാനം ചെയ്തിരിക്കുന്നത്.

തന്‍റെ ഇരുപതുകളില്‍ ഒരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി ജോലി ആരംഭിക്കുന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയിലെ അധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്ന സിരീസ് ആണിത്. ഫാര്‍മയുടെ വേള്‍ഡ് പ്രീമിയര്‍ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ കഴിഞ്ഞ വർഷം നടന്നിരുന്നു.

പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു അദ്ദേഹത്തിന്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിംഗും സിരീസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

ഫാര്‍മയുടെ ഭാഗമാവുന്നതില്‍ ഏറെ ആവേശമുണ്ടെന്നും ഉറപ്പായും പറയേണ്ട കഥയാണിതെന്നാണ് തനിക്ക് തോന്നിയതെന്നും പ്രോജക്റ്റിനെക്കുറിച്ച് നേരത്തെ നിവിന്‍ പോളി പറഞ്ഞിരുന്നു. അഗ്നിസാക്ഷി പുറത്തിറങ്ങിയതിന്‍റെ 25-ാം വര്‍ഷം മലയാളത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് രജിത് കപൂർ ഇപ്പോൾ. നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റ് എന്നായിരുന്നു ഫാര്‍മയെക്കുറിച്ച് സംവിധായകന്‍റെ പ്രതികരണം. താന്‍ ഹൃദയത്തോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്ന ഒന്നാണ് ഇതെന്ന് പി ആര്‍ അരുണും നേരത്തെ പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പ്രണവിന്റെ 82 കോടി പടം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി
'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്