
ബ്ലോക്ക്ബസ്റ്റർ സിനിമ 'വാഴ 2'ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ പൂജ വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിൽ വച്ച് നടന്നു. നവാഗതനായ ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായ സൂപ്പർ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് 'ഞൊടി' നിർമ്മിക്കുന്നത്.
'വാഴ', 'എക്കോ', 'വാഴ 2' എന്നീ സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് ആണ് 'ഞൊടി' തിയറ്ററുകളിലെത്തിക്കുന്നത്. വ്യത്യസ്തമായ ഡിസൈനും കൗതുകം ഉണർത്തുന്ന ടാഗ്‍ലൈനും കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു 'ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ഒരു ടൈം ലൂപ്പ് കഥയാണോ ചിത്രത്തിന്റേത് എന്നാണ് പോസ്റ്ററിലെ സൂചനകളെക്കുറിച്ചുള്ള ചർച്ച. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ