
ഏത് കാലത്തും ടെലിവിഷനില്‍ ഏറ്റവുമധികം കാണികളുള്ളത് പരമ്പരകള്‍ക്കാണ്. പരമ്പരയിലൂടെ ദിവസവും സ്വീകരണ മുറിയിലെത്തുന്ന താരങ്ങളെ സ്വന്തം വീട്ടുകാര്‍ എന്ന തരത്തിലാണ് പ്രേക്ഷകര്‍ കാണാറുള്ളതും. 'കുടുംബവിളക്ക്' പരമ്പരയിലൂടെ (kudumbavilakku) മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് നൂബിന്‍ (noobin johny). പരമ്പരയില്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന നൂബിന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന കാര്യം അടുത്തിടെയാണ് വെളിപ്പെടുത്തിയത്. കാമുകിയൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നൂബിന്‍ അടുത്തിടെ പങ്കുവച്ചുവെങ്കിലും അതിലൊന്നും ഭാവിവധുവിന്റെ പേരോ, മുഖമോ വെളിപ്പെടുത്തിയിട്ടില്ല. എന്തിനാണ് ഇത്ര സസ്‌പെന്‍സ് എന്നാണ് താരത്തോട് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. അതിനിടെയാണ് കാമുകിയൊന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രം നൂബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
'ഷൂട്ട് ഡേ വിത്ത് മൈ ലവ്' എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിലും നൂബിന്‍ കാമുകിയുടെ മുഖം വ്യക്തമാക്കുന്നില്ല. ഇടുക്കി രാജാക്കാട് സ്വദേശിയായ നൂബിന്‍ തന്റെ നാട്ടിലെ വെള്ളച്ചാട്ടത്തിന് അടുത്തുനിന്നും പകര്‍ത്തിയ സെല്‍ഫിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം കണ്ട് പലരും നൂബിനോട് ചോദിക്കുന്നത് ചിത്രത്തിലുള്ളത്, പരമ്പരയിലെ ഭാര്യാ കഥാപാത്രമായ സഞ്ജനയെ അവതരിപ്പിക്കുന്ന രേഷ്മ (reshma nair) യാണോ എന്നാണ്. വിവാഹം ഓഗസ്റ്റില്‍ ഉണ്ടാകും എന്ന സൂചന നൂബിന്‍ കൊടുത്തതോടെ, നടന്ന ഫോട്ടോഷൂട്ട് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടാണെന്ന് ആരാധകര്‍ ഉറപ്പിച്ചുകഴിഞ്ഞു.
മോഡലിംഗ് രംഗത്തുനിന്നുമാണ് നൂബിന്‍ മിനിസ്‌ക്രീനിലേക്കെത്തുന്നത്. മോഡലിംഗിലൂടെ എത്തിയെങ്കിലും നൂബിനെ വലിയൊരു ആരാധകരവൃന്ദം പൊതിയുന്നത് 'കുടുംബവിളക്കി'ലെ 'പ്രതീഷാ'യി എത്തിയപ്പോഴായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശിയാണ് നൂബിന്‍. അഭിനയത്തേക്കാളുപരിയായി മോഡലിംഗിനെ സ്നേഹിച്ച താരം അവിചാരിതമായാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. ആറ് വര്‍ഷമായ തന്റെ പ്രണത്തെക്കുറിച്ച് നൂബിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും, അത് ആരാണെന്നും, എവിടെയുള്ള ആളാണെന്നുമൊന്നും ഇതുവരേയും വ്യക്തമാക്കിയിട്ടില്ല. വധു ഡോക്ടറാണെന്നും നൂബിന്‍ പറഞ്ഞിട്ടുണ്ട്. ഏതായാലും ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ നൂബിന്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ