'നീ വെറുമൊരു പ്രണയം മാത്രമല്ല, എന്റെ ഏറ്റവും വലിയ കരുത്താണ്'; വാർഷിക ദിനത്തിൽ ആദിലയോട് നൂറ

Published : Jun 01, 2026, 02:47 PM IST
Noora, Adila

Synopsis

ചിലപ്പോഴൊക്കെ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ആഴം എനിക്ക് പോലും മനസിലാകാറില്ല- നൂറ ആദിലയോട് പറയുന്നു.

ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും ഇന്ന് മലയാളികൾക്കാകെ സുപരിചിതരാണ്. ബിഗ്ബോസിൽ മൽസരാർത്ഥികളായി എത്തിയ ശേഷം ഇവർ കൂടുതൽ ആളുകൾക്കിടയിൽ സ്വീകാര്യരാകുയും ചെയ്തു. ബിഗ് ബോസിന് ശേഷം തങ്ങളുടെ ജോലിയും വ്ലോഗിങ്ങുമൊക്കെയായി മുന്നോട്ട് പോകുകയാണ് ഇവർ. അടുത്തിടെ ഒരു ക്ലോത്തിങ്ങ് ബ്രാൻഡും ഇരുവരും ചേർന്ന് ആരംഭിച്ചിരുന്നു. നൂറക്കൊപ്പം ലിവിങ്ങ് ടുഗെദർ തുടങ്ങിയതിന്റെ നാലാം വാർഷിക ദിനത്തിൽ ആദില പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

''നിന്നെപ്പോലൊരു പങ്കാളിയെ ലഭിച്ചതിൽ ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളാണ്. നീ വെറുമൊരു പ്രണയം മാത്രമല്ല, നീ എന്റെ ഏറ്റവും വലിയ കരുത്താണ്, എന്റെ സുരക്ഷിത സ്ഥാനമാണ്, എന്‍റെ അഭയസ്ഥാനമാണ്. എന്റെ പ്രതിസന്ധി ഘട്ടങ്ങളിലാണ് ഞാൻ ഇത് കൂടുതൽ തിരിച്ചറിഞ്ഞത്. ജീവിതം എത്ര പ്രയാസകരമാണെങ്കിലും ശരി, നീ എന്റെ അരികിലുണ്ടെന്നത് എനിക്ക് വീണ്ടും എഴുന്നേൽക്കാനും, മുന്നോട്ട് കുതിക്കാനും, കൂടുതൽ ഉയരത്തിൽ പറക്കാനുമുള്ള കരുത്ത് നൽകും. നമ്മുടെ ഭാവി മനോഹരമായിരിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ആര് വന്നാലും പോയാലും, നമ്മുടെ വഴിയില്‍ എന്തൊക്കെ വന്നാലും ഒന്ന് മാത്രം നിലനില്‍ക്കും, ഞാന്‍ എപ്പോഴും നിന്നോടൊപ്പമുണ്ടാവും, ഇന്നും നാളേയും ഇനി എന്നേക്കും.

ചിലപ്പോഴൊക്കെ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ആഴം എനിക്ക് പോലും മനസിലാകാറില്ല. നിന്റെ സാന്നിധ്യം ഇരുട്ടിനെ വെളിച്ചമാക്കുന്നതുകൊണ്ട് കഠിനമായ ദിവസങ്ങൾക്ക് പോലും അത്ര ഭാരം തോന്നാറില്ല. എല്ലാം ശരിയാക്കാനുള്ള മാന്ത്രികവിദ്യ നിന്‍റെ കയ്യിലുണ്ട്. നമ്മുടെ വിവാഹം ഉടൻ തന്നെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ ജീവിതകാലത്ത് എന്നെങ്കിലും എല്ലാ പ്രണയങ്ങളും ഒരുപോലെ ആഘോഷിക്കുന്ന ഒരു ദിവസമുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതുവരെ നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടരാം'', ആദില ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം 'തർക്കം', ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ചിദംബരത്തിന്റെ അടുത്ത ചിത്രത്തില്‍ നായകൻ മോഹൻലാല്‍, സൂചന നല്‍കി സതീഷ് പൊതുവാള്‍