ഇതാ ആഘോഷ വീഡിയോ, നൂറിന്റെ വിവാഹത്തിന് അഹാന കൃഷ്‍ണയുടെ ഡാൻസ്

Published : Jul 25, 2023, 01:05 PM IST
ഇതാ ആഘോഷ വീഡിയോ, നൂറിന്റെ വിവാഹത്തിന് അഹാന കൃഷ്‍ണയുടെ ഡാൻസ്

Synopsis

നൂറിൻ ഷെരീഫിന്റെ വിവാഹ ആഘോഷ വീഡിയോ പുറത്ത്.  

നടി നൂറിൻ ഷെരീഫും ഫഹിമും വിവാഹിതരായത് തിങ്കളാഴ്‍ചയാണ്. സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. വലിയ ആഘോഷപൂര്‍വമായിരുന്നു വിവാഹം നടന്നത്. ഇപ്പോഴിതാ നൂറിന്റെയും ഫഹിം സഫറിന്റെയും വിവാഹത്തിന് നടി അഹാന കൃഷ്‍ണ നടത്തിയ ഡാൻസാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രിയ പ്രകാശ് വാര്യർ, ശരണ്യ മോഹൻ, രജിഷ വിജയൻ, അഹാന കൃഷ്‍ണ കുമാർ, നിരഞ്ജന അനൂപ്, ഇന്ദ്രൻസ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. നൂറിനുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് അഹാനയും രജിഷയും. അഹാനയ്‍ക്കൊപ്പം ഒട്ടേറെ സുഹൃത്തുക്കളും നൂറിന്റെ വിവാഹത്തിന് നൃത്തം ചെയ്യാനുണ്ടായിരുന്നു

കൊല്ലം സ്വദേശിയും നര്‍ത്തകിയുമായ നൂറിന്‍ ഷെരീഫ് ഒമര്‍ ലുലു ചിത്രങ്ങളിലൂടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ 'ചങ്ക്സ്' ആയിരുന്നു നൂറിന്‍റെ അരങ്ങേറ്റ ചിത്രം. ഒമര്‍ ലുലുവിന്‍റെ തന്നെ 'ഒരു അഡാര്‍ ലവ്', 'ധമാക്ക' എന്നീ ചിത്രങ്ങളില്‍ തുടര്‍ന്ന് അഭിനയിച്ചു. 'വിധി ദ് വെര്‍ഡിക്റ്റ്', 'സാന്താക്രൂസ്', 'വെള്ളേപ്പം', 'ബര്‍മുഡ' എന്നിവയാണ് മലയാളത്തില്‍ അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

അഹമ്മദ് കബീറിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ 'ജൂണ്‍' എന്ന ചിത്രത്തില്‍ അഭിനേതാവായിട്ടാണ് ഫഹിം സഫര്‍ ആദ്യം സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തില്‍ രജിഷ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഈ കഥാപാത്രം. 'മാലിക്', 'ഗ്യാങ്സ് ഓഫ് 18', 'മധുരം' എന്നീ ചിത്രങ്ങളിലും ഫഹിം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോണി ലിവിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ 'മധുര'ത്തിന്‍റെ സഹ രചയിതാവ് കൂടിയായിരുന്നു ഫഹിം സഫര്‍.

Read More: 'തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാലം അതാണ്', ഫോട്ടോകളുമായി അഭയ ഹിരണ്‍മയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'