
സിനിമാ മേഖലയിൽ താരമായി മാറിക്കൊണ്ടിരിക്കുകയാണ് യുവനടി നൂറിന്‍ ഷെരീഫ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പുതിയ സിനിമകൾക്കും മോഡലിങ് വിശേഷങ്ങളോടുമൊപ്പം വ്യക്തിപരമായ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൂറിന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ ദിവസം താന്‍ മോഡലായ ഒരു പരസ്യ ഹോര്‍ഡിംഗിന് അടുത്ത് നില്‍ക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു നൂറിന്‍ വീഡിയോയൊടൊപ്പം ഫേസ്ബുക്കിലെഴുതിയിരുന്നത്.
ഇതിന് താഴെ അധിക്ഷേപ കമന്റുമായി ഒരാളെത്തുകയായിരുന്നു. പേര് കൊണ്ട് മുസ്‌ലിമായതുകൊണ്ട് കാര്യമില്ല, സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്‌ലിം തലമറക്കണമെന്നായിരുന്നു ഇയാള്‍ കമന്റിട്ടത്. ഇതിന് മറുപടിയുമായി നൂറിനും രംഗത്തെത്തി. ‘അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ,’ എന്നാണ് നൂറിന്‍ മറുപടി നല്‍കിയത്.
നൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല .സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല . എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ Masha Allahസ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ