നൂറിൻ ഷെരീഫ് നായികയായി മ്യൂസിക്കൽ കോൺസെപ്റ്റ്; 'എന്‍റെ നാട് ഫ്രം ഗോഡ്സ് ഓൺ കൺട്രി' വരുന്നു

Published : Nov 04, 2020, 10:45 AM IST
നൂറിൻ ഷെരീഫ് നായികയായി മ്യൂസിക്കൽ കോൺസെപ്റ്റ്;  'എന്‍റെ നാട് ഫ്രം ഗോഡ്സ് ഓൺ കൺട്രി' വരുന്നു

Synopsis

കേരളത്തിന്‍റെ സാംസ്‌കാരിക സാമൂഹിക പൈതൃകം ചിത്രീകരിക്കുന്ന 'എന്‍റെ നാട് -ഫ്രം ഗോഡ്സ് ഓൺ കൺട്രി' ഒരു കേരള മ്യൂസിക്കൽ കോൺസെപ്റ്റാണ്

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'എന്‍റെ നാട് - ഫ്രം ഗോഡ്സ് ഓൺ കൺട്രി' മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി. ന്യൂ ഇന്ത്യ പ്രൊഡക്ഷൻസ് നിർമ്മിച്ച് വാട്ട്‌ നെക്സ്റ്റ് എന്റർടൈൻമെൻറ്സിനു വേണ്ടി നവാഗതരായ ദീപക് കെ.സി.യും വിശാൽ ബാബുവും ചേർന്നാണ് സംവിധാനം. 

കേരളത്തിന്‍റെ സാംസ്‌കാരിക സാമൂഹിക പൈതൃകം ചിത്രീകരിക്കുന്ന 'എന്‍റെ നാട് -ഫ്രം ഗോഡ്സ് ഓൺ കൺട്രി' ഒരു കേരള മ്യൂസിക്കൽ കോൺസെപ്റ്റാണ്. ഗായിക ഗൗരി ലക്ഷ്മിയാണ് സംഗീത സംവിധാനം നിർവഹിച്ച് ഇതിനായി ഗാനം ആലപിക്കുന്നത്. കേരളത്തിന്‍റെ വിവിധ ജില്ലകളിലായി കഴിഞ്ഞ ഒരു വർഷമായി വീഡിയോയുടെ  ചിത്രീകരണം നടന്നു വരികയാണ്. ജനുവരി 2021-ൽ പുറത്തിറക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രഭാസിന്‍റെ ഹൊറര്‍ ഫാന്‍റസി ചിത്രം; 'രാജാസാബി'ലെ രണ്ടാം ഗാനം എത്തി
ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ | IFFK 2025 | Priyanandanan