'ഉണ്ട'യില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് ഖാലിദ് റഹ്മാന്‍; 'കാരണങ്ങള്‍ ഒരുപാട്'

By Web TeamFirst Published Jul 27, 2019, 6:25 PM IST
Highlights

'ഉണ്ട എന്ന സിനിമ ചെയ്തതില്‍ പൂര്‍ണ തൃപ്തനാണോ?' എന്ന് നേരിട്ടുതന്നെ മറ്റൊരാള്‍ ചോദിക്കുന്നു. 'അല്ല' എന്നാണ് അതിന് ഖാലിദിന്റെ മറുപടി. 'ഉണ്ടയില്‍ തൃപ്തനാവാതിരിക്കാന്‍ കാരണമെന്തെന്ന' ചോദ്യത്തിന് 'ഒരുപാടുണ്ടെന്നും' മറുപടി.
 

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ഉണ്ട'യില്‍ തനിക്ക് പൂര്‍ണ തൃപ്തിയില്ലെന്ന് സംവിധായകന്‍ ഖാലിദ് റഹ്മാന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഖാലിദ്. ചോദ്യങ്ങളില്‍ പലതും നേരമ്പോക്ക് സ്വഭാവത്തിലുള്ളതാണെങ്കില്‍ 'ഉണ്ട'യെക്കുറിച്ചും ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. 'സത്യസന്ധമായി പറഞ്ഞാല്‍ 'ഉണ്ട'യില്‍ തൃപ്തനാണോ? പ്രത്യേകിച്ചും ക്ലൈമാക്‌സ്?' എന്നായിരുന്നു ചിത്രത്തെക്കുറിച്ചുള്ള ആദ്യ ചോദ്യം. 'ചെയ്തല്ലേ പറ്റൂ, ഓര്‍മ്മിപ്പിക്കരുത്' എന്നാണ് ഈ ചോദ്യത്തിന് സംവിധായകന്റെ മറുപടി.

'ഉണ്ട എന്ന സിനിമ ചെയ്തതില്‍ പൂര്‍ണ തൃപ്തനാണോ?' എന്ന് നേരിട്ടുതന്നെ മറ്റൊരാള്‍ ചോദിക്കുന്നു. 'അല്ല' എന്നാണ് അതിന് ഖാലിദിന്റെ മറുപടി. 'ഉണ്ടയില്‍ തൃപ്തനാവാതിരിക്കാന്‍ കാരണമെന്തെന്ന' ചോദ്യത്തിന് 'ഒരുപാടുണ്ടെന്ന്' മറുപടി. 'ഉണ്ടയുടെ നിര്‍മ്മാതാവ് മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ചിത്രം കുറച്ചു കൂടി നന്നാവുമായിരുന്നോ' എന്നാണ് മറ്റൊരു ചോദ്യം. 'ഉറപ്പായിട്ടും' എന്നാണ് ഈ ചോദ്യത്തിനുള്ള മറുപടി. 'ഉണ്ട'യുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത് എന്താണെന്നും ഖാലിദിനോട് ഒരാള്‍ ചോദിക്കുന്നുണ്ട്. 'ഒരു രസം' എന്നാണ് അതിന് അദ്ദേഹം മറുപടി പറയുന്നത്.

മറ്റ് ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ

 

* ഉണ്ട ഹിറ്റ് ആണോ?

എന്ത് തോന്നുന്നു

 

* ഉണ്ടയുടെ കളക്ഷന്‍?

അറിയില്ല, ആരും ഒന്നും പറഞ്ഞില്ല


* ഉണ്ടയുടെ പ്രൊഡ്യൂസര്‍ ഹാപ്പി ആണോ?

സാധ്യത ഇല്ല


* ഉണ്ടയോ അനുരാഗ കരിക്കിന്‍ വെള്ളമോ?

അനുരാഗ കരിക്കിന്‍ വെള്ളം


* മമ്മൂട്ടി?

യൂണിവേഴ്‌സിറ്റി


* മമ്മൂക്കയോടൊപ്പം ഇനി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടോ?

ഒരുപാട്?


* ഏറ്റവും കാത്തിരിക്കുന്ന സിനിമ?

ട്രാന്‍സ്

click me!