
ദേശാടന പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമാ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഡോ. സതീഷ് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആനച്ചന്തം എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ ഡിസൈനർ ആയി വന്ന് തുടർന്ന് ഹൈവേ പൊലീസ്, കൂട്ടുകാർ, മറുത എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും ഈ സ്നേഹതീരത്ത്, അടിപ്പാലം, ഷൂട്ടിംഗ് പൂർത്തിയാക്കിയ ക്ലാ..ക്ലാ.. ക്ലി.. ക്ലി.. നസ്രിയ തിരിഞ്ഞ് നോക്കി, ഏണി എന്നീ ചിത്രങ്ങളിൽ പ്രൊജക്റ്റ് ഡിസൈനർ ആയും ഡോ. സതീഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്.
മറുത എന്ന ചിത്രത്തിൽ ബാല നടനായി അരങ്ങേറ്റം കുറിച്ച പ്രഷീബ് ഈ ചിത്രത്തിൽ രാമു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്ലാ ക്ലാ ക്ലി ക്ലി നസ്രിയ തിരിഞ്ഞുനോക്കി, ഏണി എന്നീ സിനിമകളിൽ ഉപനായകനായി ഇതിനുമുമ്പ് പ്രഷീബ് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ താരം കൂടിയാണ് പ്രഷീബ്. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജംഷി മട്ടന്നൂർ (നിഴൽ, ഫ്രൈഡേ ട്രിപ്പ് എന്നീ ചിത്രങ്ങളിൽ സഹനായകനായി അഭിനയിച്ചിട്ടുണ്ട്), ജാഫർ വയനാട്, എബിൻ വി എസ് എന്നിവരാണ്. കാടകം, കാവൽ തുറൈ എന്നീ സിനിമകളിൽ ഉപനായകനായ എബിൻ വളരെ വ്യത്യസ്ഥമായ വേഷമാണ് ഓ പ്രേമയിൽ കൈകാര്യം ചെയ്യുന്നത്.
ഇവരെ കൂടാതെ ജയകൃഷ്ണൻ, ശ്രീജിത്ത് രവി, കലാഭവൻ നാരായണൻകുട്ടി, അബു സലിം, സ്ഫടികം ജോർജ്ജ്, ടോണി, മണികണ്ഠൻ പട്ടാമ്പി, മുൻഷി രഞ്ജിത്, നിസാർ മാമുക്കോയ, ഷെജിൻ, മഹേഷ് മടിക്കൈ, മനോജ് പയ്യോളി, ഡോ. രമേഷ് , കാശിനാഥൻ, ഗോപു, സുബ്രമണ്യൻ, പട്ടാമ്പി ചന്ദ്രൻ, വിപിൻ ജോസ്, ഹസ്സൻ മാസ്റ്റർ, മോഹൻദാസ്, നഞ്ചിയമ്മ, കുളപ്പുള്ളി ലീല, ശ്രയ, ആരാധ്യ, പ്രമിത കുമാരി, സരസ്വതി ജി നായർ, ശശി കോട്ടയ്ക്കൽ, രാജേഷ്, സതീഷ് മാത്തൂർ, ശ്രീജിത്ത് വേങ്ങര, രാഹുൽ കരുളായി എന്നിവരും വേഷമിടുന്നു.
പ്രൊഡ്യൂസർ സവിത എ വി, കോ പ്രൊഡ്യൂസർ രാധാകൃഷ്ണൻ മഞ്ചേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രമിത കുമാരി, കഥ, സംവിധാനം ഡോ. സതീഷ് ബാബു, ഛായാഗ്രഹണം ഉമേഷ്കുമാർ മാവൂർ, മ്യൂസിക് ഷൈൻ വെങ്കിടങ്ങ്, മെലഡി മെക്കാനിക്സ്, തിരക്കഥ ജിത്തു ജയ്പാൽ, ശ്രീഷ് ഹൈമാവത്, പോസ്റ്റ് പ്രൊഡക്ഷൻസ് കാശിനാഥൻസ് ഇന്ദ്രനീലം സിനി സ്റ്റുഡിയോ കൊട്ടാരക്കര, ഡിസ്ട്രിബ്യൂഷൻ ലൈറ്റ് ഹൌസ് പ്രൊഡക്ഷൻ. ഹൊറർ ,സസ്പെൻസ്, റൊമാന്റിക് ത്രില്ലർ ചിത്രമാണിത്. ഒക്ടോബർ മാസത്തില്‍ വയനാടും പരിസരപ്രദേശങ്ങളുമായി ഷൂട്ടിംഗ് ആരംഭിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈനർ മനോജ് പയ്യോളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പട്ടാമ്പി ചന്ദ്രൻ, പ്രൊഡക്ഷൻ മാനേജേഴ്സ് പ്രശാന്ത് നെല്ലികുത്ത്, പറമ്പോട്ട് ബിജു, ബഷീർ പർദേശി, ഡിസൈൻസ് സുബ്രൻ കൊണ്ടോട്ടി, ഗാനരചന ജയകൃഷ്ണൻ പെരിങ്ങോട്ട് കുറുശ്ശി, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ വിഷ്ണുദത്തൻ, സന, സംഘട്ടനം ബ്രൂസ്‍ലി രാജേഷ്, കൊറിയോഗ്രാഫർ സുധി കടലുണ്ടിനഗരം, മേക്കപ്പ് സുജിത്ത്, കോസ്റ്റ്യൂംസ് പുഷ്പലത കാഞ്ഞങ്ങാട്, ആർട്ട് ഷറഫു ചെറുതുരുത്തി, സിങ്ങേഴ്സ് നിഷാദ് സുൽത്താൻ (പാട്ട് ഫാമിലി), ബൈജു സരിഗമ, നിധി ഓം ശ്രീ, പി ആർ ഒ- എം കെ ഷെജിൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ