
തുടര്‍ വിജയങ്ങളും പുരസ്കാര നേട്ടവുമായി 2025 മോഹൻലാല്‍ 'തൂക്കുമ്പോൾ' സന്തോഷം പങ്കുവെച്ച് ബിഗ് ബോസ് വിജയി അഖിൽ മാരാർ. കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ ലാലേട്ടന് പുതുവത്സര ആശംസകൾ നേർന്നപ്പോൾ വരാൻ പോകുന്ന വർഷങ്ങൾ മോഹൻലാൽ ആരാണെന്ന് ഒരിക്കൽ കൂടി ഇന്ത്യൻ സിനിമ അറിയും എന്ന ഉൾവിളി തനിക്ക് ഉണ്ടായിരുന്നുവെന്നാണ് അഖിൽ ഫേസ്ബുക്കിൽ കുറിച്ചത്. മോഹന്‍ലാലിന് അയച്ച മെസേജിന്‍റെ സ്ക്രീൻ ഷോട്ടും അഖിൽ മാരാർ പങ്കുവെച്ചിട്ടുണ്ട്.
കുഞ്ഞാലി മരയ്ക്കാർ,എലോൺ,ആറാട്ട്, മോണ്സ്റ്റർ, ബറോസ് മലയാളത്തിൽ മോഹൻലാലിൻറെ കാലം കഴിഞ്ഞു എന്ന് ആരാധകർ പോലും ചിന്തിച്ചു തുടങ്ങി...
ലാലേട്ടന്റെ വീഴ്ച്ച വിരോധികൾ ആഘോഷമാക്കി..
ആത്മാവിനെ തിരിച്ചറിഞ്ഞ സത് സംഗിയായ ഒരു ത്യാഗിക്ക് സംഭവിക്കുന്നതെല്ലാം ഈശ്വര നിശ്ചയം മാത്രം.."കർമന്യേ വാധി കാരസ്യേ മാ ഫലേശു കഥാ ചനാ "
അദ്ദേഹം കർമ്മത്തിൽ മാത്രം ശ്രദ്ധിച്ചു..
കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ ലാലേട്ടന് പുതു വത്സര ആശംസകൾ നേർന്ന എനിക്ക് വരാൻ പോകുന്ന വർഷങ്ങൾ മോഹൻലാൽ ആരാണെന്ന് ഒരിക്കൽ കൂടി ഇന്ത്യൻ സിനിമ അറിയും എന്ന ഉൾവിളി..
അന്നത്തെ ആശംസ ഇന്നത്തെ യാഥാർഥ്യം ആയതിന്റെ സന്തോഷത്തിലാണ് ഞാനും..
പ്രിയപ്പെട്ട ലാലേട്ടാ ഒരായിരം നന്ദി ഈ മലയാള മണ്ണിൽ ജനിചതിനും ഞങ്ങളുടെ ലാലേട്ടനായി മാറിയതിലും..
അഭ്ര പാളിയിലെ അത്ഭുതം ഒരു വിഷുവിനു എനിക്ക് നൽകിയ കൈനീട്ടം പിന്നീട് ജീവിതത്തിൽ വന്ന മാറ്റങ്ങൾ എല്ലാത്തിനും ഒരായിരം സ്നേഹം..
NB : അതിയായ സന്തോഷം ആണ് ഈ സ്ക്രീൻ ഷോട്ടിനു ആധാരം