
ദേശാടനപ്പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ എന്ന സിനിമയുടെ ചിത്രീകരണം നിലമ്പൂരിൽ പുരോഗമിക്കുന്നു. ഡോ. സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീകേഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവർ ആണ്. ഛായാഗ്രഹണം ഉമേഷ് കുമാർ മാവൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാധാകൃഷ്ണൻ മഞ്ചേരി, പ്രമിത കുമാരി. പ്രഷീബ്, കലാഭവൻ നാരായണൻകുട്ടി എന്നിവർ നായക വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിൽ റിൻഷാദ്, റഷീദ് മാമുക്കോയ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
പ്രശസ്ത നടൻ ശ്രീ.മാമുക്കോയയുടെ ഇളയ പുത്രനായ റഷീദ് മാമുക്കോയയുടെ കന്നി ചിത്രം കൂടിയാണിത്. പ്രേമ എന്ന ടൈറ്റിൽ കഥാപാത്രത്തെ അശ്വതിയാണ് അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, നിസാർ മാമുക്കോയ, ഷെജിൻ, കാശിനാഥൻ, ചന്ദ്രൻ പട്ടാമ്പി, ചന്ദ്രശേഖരൻ ഗുരുവായൂർ, മഹേഷ് മടിക്കൈ, ഉണ്ണികൃഷ്ണൻ, ബഷീർ, റോയ്, സാബു കൃഷ്ണ, ഹസൻ മാഷ് മഞ്ചേരി, അനിൽ, സതീഷ് മാത്തൂർ, ഷിബു അരീക്കോട്, ശ്രേയ, പ്രമിതാ കുമാരി, സ്വാതി ജി നായർ, സന ടി പി, ലക്ഷ്മി ദീപ്തി, ശുഭ, ഐശ്വര്യ, ബേബി ആരാധ്യ എന്നിവർ അഭിനയിക്കുന്നു.
ജയകൃഷ്ണൻ പെരിങ്ങോട്ടുകുറിശ്ശി എഴുതിയ ഗാനങ്ങൾക്ക് ഷൈൻ വെങ്കിടങ്ങ് ഈണം പകർന്നിരിക്കുന്നു. സ്പോട്ട് എഡിറ്റർ അയൂബ്, മേക്കപ്പ് സുജിത്ത്, ആർട്ട് ഷറഫു ചെറുതുരുത്തി, കോസ്റ്റൂം പുഷ്പ കാഞ്ഞങ്ങാട്, സ്റ്റിൽസ് കിരൺ കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ പ്രദോഷ് വാസു, അസിസ്റ്റന്‍റ്സ് സന ടി പി, ഗായത്രി, പ്രെഡക്ഷൻ ഡിസൈനർ മനോജ് പയ്യോളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചന്ദ്രൻ പട്ടാമ്പി, പ്രൊഡക്ഷൻ മാനേജർ പ്രശാന്ത് നെല്ലിക്കുത്ത്, ബഷീർ പരദേശി, ഉണ്ണി മംഗലശ്ശേരി, ബിജു അങ്ങാടിപ്പുറം, ലൊക്കേഷൻ മാനേജർ പ്രവീൺ മുട്ടിക്കടവ്, റോയ് കെ ടി, ആക്ഷൻസ് ബ്രൂസിലി രാജേഷ്. ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ചിത്രമാണിത്. കാരാട് ഗ്രാമത്തിലെ ചിത്രകൂടത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ദുർമരണങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. നിലമ്പൂർ, വണ്ടൂർ, കാരാട് എന്നീ ഗ്രാമപ്രദേശളാണ് ലൊക്കേഷനുകള്‍. പി ആർ ഒ- എം കെ ഷെജിൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ